കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് കൂടുതൽ പാതകളൊരുക്കാൻ റെയിൽവേ
കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലേക്ക് മറ്റു സ്ഥലങ്ങളിൽ കൂടിയും റോഡ് തുറക്കാൻ റെയിൽവേ. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നു ദീപ്തി തിയറ്ററിനു സമീപത്തു കൂടിയുള്ള റോഡും അരിമല ആശുപത്രി വഴിയുള്ള റോഡിനും അനുമതി നൽകുമെന്ന്റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ എസ്.ജയകൃഷ്ണൻ പറഞ്ഞു. ഇന്നലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ

കാഞ്ഞങ്ങാട് ∙ റെയിൽവേ സ്റ്റേഷനിലേക്ക് മറ്റു സ്ഥലങ്ങളിൽ കൂടിയും റോഡ് തുറക്കാൻ റെയിൽവേ. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നു ദീപ്തി തിയറ്ററിനു സമീപത്തു കൂടിയുള്ള റോഡും അരിമല ആശുപത്രി വഴിയുള്ള റോഡിനും അനുമതി നൽകുമെന്ന് റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ എസ്.ജയകൃഷ്ണൻ പറഞ്ഞു. ഇന്നലെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബസ് സ്റ്റാൻഡിൽ നിന്നു ദീപ്തി തിയറ്റർ വഴിയുള്ള റോഡിന് വീതിക്കുറവുണ്ട്. ഈ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് ആണെങ്കിലും കലുങ്കും റെയിൽവേ റോഡ് അടച്ചതും കാരണം എത്തിപ്പെടാൻ കഴിയില്ല.
ഇന്നലെ നഗരസഭാധ്യക്ഷ കെ.വി.സുജാത ഇക്കാര്യം അറിയിച്ചപ്പോഴാണ് ഇക്കാര്യം പരിഗണിക്കാമെന്ന് എഡിആർഎം അറിയിച്ചത്.കലുങ്ക് റെയിൽവേ തന്നെ കോൺക്രീറ്റ് ചെയ്തു നൽകും. ഇവിടെയുള്ള മരത്തിന്റെ ശിഖരങ്ങൾ നഗരസഭ വെട്ടി മാറ്റണം. സ്വകാര്യ വ്യക്തികളുമായി സംസാരിച്ച് റോഡിന് വീതി കൂട്ടുന്ന കാര്യങ്ങൾ നഗരസഭ പരിഗണിക്കും. ഇതിന് പുറമേ അരിമല ആശുപത്രി വഴിയുള്ള റോഡും റെയിൽവേ തുറന്നു നൽകും. പാർക്കിങ് ഗ്രൗണ്ടിന്റെ നിർമാണം പൂർത്തിയാകുമ്പോൾ റോഡ് തുറന്നു നൽകാനാണ് തീരുമാനം.
പാർക്കിങ് ഗ്രൗണ്ടും അദ്ദേഹം സന്ദർശിച്ചു. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് മേൽനടപ്പാലം വേഗത്തിൽ പൂർത്തിയാക്കുമെന്നും ചെറിയ സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിന്റെ പണി പൂർത്തിയായാൽ റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തെ പാർക്കിങ് മാറ്റും. സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ഓവുചാൽ സംവിധാനം ഒരുക്കും. കുശാൽ നഗറിലെ ഓവുചാൽ സംവിധാനം റെയിൽവേ തുറന്ന് കൊടുക്കും. നഗരസഭാധ്യക്ഷ കെ.വി.സുജാത, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ കെ.അനീശൻ, കെ.ലത, കൗൺസിലർ ടി.ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ് കുഞ്ഞി, പി.എം.അബ്ദുൽ നാസർ, സത്താർ ആവിക്കര, അഹമ്മദ് കിർമാണി, മാനുവൽ കുറിച്ചിത്താനം എന്നിവരും സ്ഥലത്തെത്തി.