വീതികൂട്ടിയ ഭാഗവും തകർന്നു; റോഡിലൂടെ ദുരിതയാത്ര
Mail This Article
പെർള ∙ യാത്രക്കാരുടെ സൗകര്യത്തിന് ഭാഗികമായി വീതി കൂട്ടിയ റോഡിന്റെ വശവും തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. പെർള–സൂറംബയൽകട്ടെ റോഡിലെ വീതി കൂട്ടിയ ഭാഗമാണ് തകർന്നത്. 5.8 കിലോമീറ്റർ നീളമുള്ള റോഡിനു വീതി കുറവായതിനാൽ ഇതുവഴി ഒരേ സമയം ഇരു വാഹനങ്ങൾക്കും പോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു. റോഡിന്റെ ഇരുഭാഗത്തും മണ്ണിട്ടു നികത്താത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടുന്ന അവസ്ഥയിലായിരുന്നു. റോഡിന്റെ ഇരുഭാഗവും 60 സെന്റിമീറ്റർ വീതം 4 കിലോമീറ്റർ ഭാഗം വീതി കൂട്ടുന്ന പ്രവൃത്തി കഴിഞ്ഞ മേയിലാണ് തുടങ്ങിയത്. ഇതിൽ ഇരുഭാഗത്തുമായി 2 കിലോമീറ്ററോളം പൂർത്തിയാക്കി. മഴ പെയ്തതോടെ ചെക്പോസ്റ്റ് മുതൽ കോട്ട വരെ എല്ലായിടത്തും ജില്ലിയിളകി കുണ്ടും കുഴിയായിട്ടുണ്ട്. ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് തോട്ടങ്ങളുമുള്ള റോഡിൽ വളവുകളും കൂടുതലാണ്. 3 കോടി രൂപ ചെലവിൽ 5 വർഷം മുൻപാണ് റോഡ് നവീകരിച്ചത്. റോഡിന്റെ ഇരുവശത്തും മണ്ണിട്ടു നികത്താത്തതിനാൽ മഴ വെള്ളം റോഡിൽ കയറി റോഡ് നശിക്കുകയാണ് .െചർക്കള – കല്ലടുക്ക സംസ്ഥാനാന്തര പാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ എൻമകജെ പഞ്ചായത്ത് അതിർത്തിയായ സ്വർഗ, പഡ്രെ, വാണിനഗർ എന്നിവിടങ്ങളിലേക്കും സ്വർഗയിൽ നിന്നു കർണാടകയിലെ അർളപദവ്, പൂത്തൂർ എന്നിവിടങ്ങളിലേക്കും പോ