ആലംപാടി ∙ പാൽ കുടിച്ചതിനെ തുടർന്നു ഛർദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ആലംപാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ മൂന്നു പേർ ഒഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. 62 കുട്ടികളിൽ 59 പേരും ആശുപത്രി വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. കാസർകോട്ടെ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലംപാടി ∙ പാൽ കുടിച്ചതിനെ തുടർന്നു  ഛർദിയും വയറുവേദനയും അനുഭവപ്പെട്ട് ആശുപത്രികളിൽ ചികിത്സയിലായിരുന്ന ആലംപാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ മൂന്നു പേർ ഒഴികെ ബാക്കിയുള്ളവർ ആശുപത്രി വിട്ടു. 62 കുട്ടികളിൽ 59 പേരും ആശുപത്രി വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. കാസർകോട്ടെ സ്വകാര്യ  ആശുപത്രിയിലുള്ളവരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാത്രിയോടെയാണ് ശക്തമായ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനാൽ വിദ്യാർഥികൾ ആശുപത്രിയിലെത്തിയത്.ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസിന്റെ നിർദേശത്തെ തുടർന്നു  മുളിയാർ സിഎച്ച്സി.മെഡിക്കൽ ഓഫിസർ ഡോ.ഷമീമ തൻവീർ,ചെങ്കള പിഎച്ച്സി.മെഡിക്കൽ ഓഫിസർ ഡോ.എം.ജയന്തി എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരാണ് സ്കൂളിലെത്തി പരിശോധന നടത്തി.

കാസർകോട് ജനറൽ ആശുപത്രി, വിദ്യാനഗർ ചൈത്ര മെഡിക്കൽ സെന്റർ,ചെങ്കള സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയ കുട്ടികളെയും രക്ഷിതാക്കളെയും ഡോക്ടർമാരെയും  അന്വേഷണ സംഘം കണ്ടു. ഭക്ഷ്യ സുരക്ഷ– ആരോഗ്യവകുപ്പുകളുടെയും ഉദ്യോഗസ്ഥരും പൊലീസും വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്കൂൾ പിടിഎ.പ്രസിഡന്റ് സി.എ.അബ്ദുൽറഹ്മാൻ,  പ്രധാനാധ്യാപിക   സിജി മാത്യു ,പാചക തൊഴിലാളികൾ,രക്ഷിതാക്കൾ തുടങ്ങിയവരിൽ നിന്നു വിവരങ്ങൾ തേടി. .വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക്  സമർപ്പിച്ചതായി മെഡിക്കൽ ഓഫിസർ ഡോ.എം.ജയന്തി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തര ഇടപെടൽ ആസൂത്രണം ചെയ്യുന്നതിനുമായി ജില്ലാതല റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗവും ഓൺലൈനായി ചേർന്നിരുന്നു.

ADVERTISEMENT

ഇന്നു രാവിലെ ജില്ലാ മെഡിക്കൽ ഓഫിസറുടെ സാനിധ്യത്തിൽ യോഗം ചേർന്ന് പരിശോധന റിപ്പോർട്ട് അവലോകനം ചെയ്യും.സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും 750 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പാൽ കഴിച്ച 570 വിദ്യാർഥികളിൽ നഴ്സറി മുതൽ  ഏഴാംതരം വരെയുള്ള 35 പേർക്കാണ് ഛർദ്ദിയും വയറ് വേദനയുമുണ്ടായത്. പാലിന്റെ രുചി വ്യത്യാസത്തെ തുടർന്ന് ചില കുട്ടികൾ പാൽ കഴിച്ചിരുന്നില്ല. പുളി രസം ഉണ്ടായിരുന്നതായി ചില അധ്യാപരും പരാതിപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ 2 ദിവസമാണ്  കുട്ടികൾക്ക് പാൽ നൽകാറുള്ളത്.  പാടിയിലെ സഹകരണ സംഘത്തിൽ നിന്നാണ് സ്കൂളിൽ പാൽ കൊണ്ടുവരുന്നത്. രാവിലെ  എത്തിച്ച പാൽ ഉച്ചയോടെയാണ് തിളപ്പിച്ച് ഉച്ചകഴിഞ്ഞാണ് കുട്ടികൾക്ക് നൽകിയിരുന്നതെന്ന് സ്കൂൾ  അധികൃതർ അറിയിച്ചു.

English Summary:

Over 60 students from Alampady Government Higher Secondary School in Kerala were hospitalized after experiencing vomiting and stomach pain after consuming milk provided as part of the midday meal program. The incident prompted an immediate investigation by health and food safety officials. While most students have been discharged, the cause of the contamination is still under investigation.