മഞ്ചേശ്വരം∙വൊർക്കാടി ബേക്കറി ജംക‍്ഷനിലെ പ്ലൈവുഡ് ഫാക്ടറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലുണ്ടായ അഗ്നിബാധയിൽ 5.80 കോടി രൂപയുടെ നഷ്ടം. ദുർഗിപള്ളയിലെ മുഹമ്മദ് മൊയ്തിൻ ഷഹഹാസ് മഞ്ചേശ്വരം പൊലീസിൽ നൽകിയ മൊഴിയിലാണ് ഇത്രയും രൂപയുടെ നഷ്ടം നേരിട്ടതായി അറിയിച്ചത്.ബേക്കറി ജംക‍്ഷനിലെ ഫാറൂഖ് ബോർഡ്സ് ആൻഡ് വുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേശ്വരം∙വൊർക്കാടി ബേക്കറി ജംക‍്ഷനിലെ പ്ലൈവുഡ് ഫാക്ടറിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലുണ്ടായ അഗ്നിബാധയിൽ 5.80 കോടി രൂപയുടെ നഷ്ടം. ദുർഗിപള്ളയിലെ മുഹമ്മദ് മൊയ്തിൻ ഷഹഹാസ് മഞ്ചേശ്വരം പൊലീസിൽ നൽകിയ മൊഴിയിലാണ് ഇത്രയും രൂപയുടെ നഷ്ടം നേരിട്ടതായി അറിയിച്ചത്. ബേക്കറി ജംക‍്ഷനിലെ ഫാറൂഖ് ബോർഡ്സ് ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഫാക്റിയിലാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ തീപിടിത്തം ഉണ്ടായത്. പ്ലൈവുഡും മരത്തടികളും അനുബന്ധപകരണങ്ങളും പൂർണമായി കത്തിനശിച്ചിരുന്നു. ജില്ലയിലെ കാസർകോട്, ഉപ്പള, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ  അഗ്നിരക്ഷാസേന യൂണിറ്റുകൾ ചേർന്നാണു തീയണച്ചത്. തീപിടിത്തതിനിടയാക്കിയ കാരണത്തെക്കുറിച്ച് വിവിധ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മില്ലിനകത്ത് നിന്നായിരുന്നു ആദ്യം തീ പടർന്നത്. കയറ്റി അയയ്ക്കാൻ പാകത്തിലായ വിവിധ തരത്തിലുള്ള ടൺ കണക്കിനു പ്ലൈവുഡുകൾ ഉൾപ്പെടെ കത്തിനശിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

A devastating fire broke out at Farooq Boards and Wood Industries, a plywood factory in Manjeshwaram's Vorkady area, causing an estimated Rs 5.80 crore in damages. The fire, which ignited on Friday night, destroyed plywood sheets, timber logs, and machinery. Multiple fire departments battled the blaze for several hours before containing it. Authorities are investigating the cause of the fire.