തീരം കവർന്ന് കള്ളക്കടൽ; ഇന്നലെ മാത്രം കവർന്നെടുത്തത് 30 മീറ്ററോളം തീരവും കടൽഭിത്തിയും
കാഞ്ഞങ്ങാട്∙മൺസൂൺ വിടവാങ്ങിയതോടെ അടിക്കടിയുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസത്തിൽ വലഞ്ഞ് തീരം. അപ്രതീക്ഷിതമായി കയറിയെത്തുന്ന കടൽ അജാനൂർ തീരത്തുനിന്ന് ഇന്നലെ മാത്രം കവർന്നെടുത്തത് 30 മീറ്ററോളം തീരവും കടൽഭിത്തിയും. മണലും കല്ലും കൊണ്ടുപോയതിന് പിന്നാലെ കടൽ പഴയ ജലനിരപ്പിലേക്ക് എത്തുകയും ചെയ്തുവെന്ന്

കാഞ്ഞങ്ങാട്∙മൺസൂൺ വിടവാങ്ങിയതോടെ അടിക്കടിയുണ്ടാകുന്ന കള്ളക്കടൽ പ്രതിഭാസത്തിൽ വലഞ്ഞ് തീരം. അപ്രതീക്ഷിതമായി കയറിയെത്തുന്ന കടൽ അജാനൂർ തീരത്തുനിന്ന് ഇന്നലെ മാത്രം കവർന്നെടുത്തത് 30 മീറ്ററോളം തീരവും കടൽഭിത്തിയും. മണലും കല്ലും കൊണ്ടുപോയതിന് പിന്നാലെ കടൽ പഴയ ജലനിരപ്പിലേക്ക് എത്തുകയും ചെയ്തുവെന്ന് പ്രദേശവാസികൾ പറയുന്നു.പൊതുവേ മഴക്കാലത്താണ് കടൽക്ഷോഭം രൂക്ഷമാകുന്നതും തിരകൾ തീരത്തെ കവരുന്നതും. എന്നാൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞവർഷം മഴക്കാലത്ത് കടൽ കയറിവന്ന് തകർത്ത റോഡിന്റെ പണി ആരംഭിക്കാനിരിക്കെയാണ് വീണ്ടും കടൽ കയറിയെത്തിയത്. അന്ന് 2.5 മീറ്ററോളം വീതിയിൽ കടൽ റോഡ് തകർത്തിരുന്നു.
ഭഗവതി ക്ലബ് പരിസരത്തുനിന്ന് ഫിഷ് ലാൻഡിങ് സെന്ററിന് സമീപം വരെയുള്ള 30 മീറ്റർ ദൂരത്തിലാണ് കരയില്ലാതായത്. ഇവിടെ നിന്നു മീറ്ററുകൾക്ക് മാത്രം അകലെയായാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. ഈ വീടുകൾക്ക് 15 വർഷത്തിലേറെയായി സംരക്ഷണം ഒരുക്കിയിരുന്ന ഭിത്തികൾ തകർന്നതോടെ പ്രദേശത്തുള്ളവരും ആശങ്കയിലായി. കള്ളക്കടൽ പ്രതിഭാസമാണ് ഇതിന് കാരണമെന്നാണ് തീരദേശവാസികൾ പറയുന്നത്. അടിയന്തര പ്രാധാന്യത്തോടെ കടൽഭിത്തി പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.