കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലപരിശോധന നടത്താൻ തീരുമാനം
കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബല പരിശോധന നടത്താൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ നഗരസഭ ചുമതലപ്പെടുത്തി. മുനിസിപ്പൽ എൻജിനീയർ ഇല്ലാത്തതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടിയത്.ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കാലപ്പഴക്കം ചെന്ന കെട്ടിടം

കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ബല പരിശോധന നടത്താൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ നഗരസഭ ചുമതലപ്പെടുത്തി. മുനിസിപ്പൽ എൻജിനീയർ ഇല്ലാത്തതിനെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ സഹായം തേടിയത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീണിരുന്നു.പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിലായാണ് വൻ ശബ്ദത്തോടെ കോൺക്രീറ്റ് പാളി പതിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരോ ഹോംഗാർഡോ സ്ഥിരമായി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഇവിടെ ഇവർ വിശ്രമിക്കാനായി വരുന്നതും, യാത്രക്കാർ വെയിലേൽക്കാതെ കയറി നിൽക്കുന്നതുമായ ഭാഗത്താണ് അപകടം ഉണ്ടായത്. സ്ഥലത്തുണ്ടായിരുന്ന 6 വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.3 നിലകളിലായി ഒട്ടേറെ കച്ചവട സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളും പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന വസ്തുത പലതവണ മനോരമ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.