പരിമിതികളിൽ വലഞ്ഞ് കരിന്തളം ഗവ. കോളജ് എങ്ങുമെത്താതെ കെട്ടിടനിർമാണം
നീലേശ്വരം∙പാലിയേറ്റീവ് കെയർ ഓഫിസ് കെട്ടിടത്തിൽ 376 വിദ്യാർഥികളെ ഇരുത്തി പഠനം. സ്ഥിരം കെട്ടിടം നിർമിക്കാൻ വേണ്ടി തുക അനുവദിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ നിർമാണം തുടങ്ങിയില്ല. സ്ഥല പരിമിതി മൂലം പുതിയ കോഴ്സുകൾ പോലും തുടങ്ങാൻ കഴിയാതെ കരിന്തളം ഗവ. കോളജ്. മലയോര മേഖലയിൽ അനുവദിച്ച സർക്കാരിന്റെ

നീലേശ്വരം∙പാലിയേറ്റീവ് കെയർ ഓഫിസ് കെട്ടിടത്തിൽ 376 വിദ്യാർഥികളെ ഇരുത്തി പഠനം. സ്ഥിരം കെട്ടിടം നിർമിക്കാൻ വേണ്ടി തുക അനുവദിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേരിൽ നിർമാണം തുടങ്ങിയില്ല. സ്ഥല പരിമിതി മൂലം പുതിയ കോഴ്സുകൾ പോലും തുടങ്ങാൻ കഴിയാതെ കരിന്തളം ഗവ. കോളജ്. മലയോര മേഖലയിൽ അനുവദിച്ച സർക്കാരിന്റെ മേൽനോട്ടത്തിലുള്ള കോളജിന്റെ അവസ്ഥയാണിത്. കോളജ് അനുവദിച്ചിട്ട് വർഷം 6 കഴിഞ്ഞു. പുതിയ കെട്ടിടം നിർമിക്കാൻ അനുവദിച്ച 5 ഏക്കറോളം വരുന്ന സ്ഥലത്ത് ചുറ്റ മതിൽ കെട്ടിയെങ്കിലും കാട് പിടിച്ചുകിടക്കുന്നു. പൊതുമരാമത്ത് വിഭാഗവും കിഫ്ബിയുമാണ് കോളജിന്റെ കെട്ടിടം നിർമിക്കാൻ 22 കോടിയോളം രൂപ അനുവദിച്ചത്. ഇതിന്റെ ഭരണാനുമതിയും ലഭിച്ചിരുന്നു. പൊതു മരാമത്ത് വിഭാഗം കോളജിന്റെ അഡ്മിനിട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിന് തുടക്കം കുറിച്ചെങ്കിലും കിഫ്ബി നിർമാണത്തിന് തുടക്കം കുറിച്ചിട്ടില്ല.
കോളജിലേക്കുള്ള റോഡിന്റെ വീതി 6 മീറ്റർ ഇല്ല എന്ന കിറ്റ്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവൃത്തി തുടങ്ങാത്തതെന്നാണ് വിവരം. അതെ സമയം റോഡിന് 6 മീറ്റർ വീതി ഉണ്ട് എന്ന റിപ്പോർട്ട് പഞ്ചായത്തിൽ നിന്ന് വാങ്ങി കോളജ് പ്രിൻസിപ്പൽ ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതെ സമയം നിർമാണം വൈകുന്നതിനാൽ പാലിയേറ്റീവ് കെയറിന്റെ കെട്ടിടത്തിൽ തന്നെ കോളജിന്റെ പ്രവർത്തനം തുടരുന്നത് കോളജിനെ സംബന്ധിച്ചിടത്തോളം പുതിയ കോഴ്സുകൾ ഒന്നും തുടങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.