കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറി
കാസർകോട് ∙കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറി ഹരിതകർമ സേനാംഗത്തിന്റെയും സഹോദരിയുടെയും സത്യസന്ധത. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സയിലുള്ള ബന്ധുവിനെ കാണാനായി എത്തിയ പെരുമ്പള ബേനൂരിലെ ബീന കൃഷ്ണൻ, സഹോദരി മുട്ടത്തെ ബേബിയുമാണ് മാതൃകയായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ജനറൽ ആശുപത്രിയിൽ സന്ദർശക

കാസർകോട് ∙കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്കു കൈമാറി ഹരിതകർമ സേനാംഗത്തിന്റെയും സഹോദരിയുടെയും സത്യസന്ധത. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സയിലുള്ള ബന്ധുവിനെ കാണാനായി എത്തിയ പെരുമ്പള ബേനൂരിലെ ബീന കൃഷ്ണൻ, സഹോദരി മുട്ടത്തെ ബേബിയുമാണ് മാതൃകയായത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ജനറൽ ആശുപത്രിയിൽ സന്ദർശക കേന്ദ്രത്തിൽ ഇരിക്കുന്നതിനിടെയാണ് മാല നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടത്. പിന്നീട് എടുത്ത് നോക്കിയപ്പോൾ സ്വർണമാണെന്നു തിരിച്ചറിഞ്ഞു. തുടർന്നു അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അരുൺകുമാറിനെയും സെക്യൂരിറ്റി ശ്രീധരനെയും വിവരം അറിയിച്ചു.
ഇതിനിടെ മാല നഷ്ടമായ യുവതി ഇതു അന്വേഷിച്ചു നടക്കുകയായിരുന്നു. ഒടുവിൽ മാലയിലെ അടയാളം പറഞ്ഞു ഉറപ്പാക്കിയതിനു ശേഷം ഉടമയുടെ സഹോദരിക്കു കൈമാറുകയായിരുന്നുവെന്നും 2 പവനിലേറെ തൂക്കമുണ്ടെന്നും ബീന കൃഷ്ണൻ പറഞ്ഞു. പ്രസവത്തിനു അഡ്മിറ്റായ സുമയ്യ മാടത്തടുക്കയുടെ സ്വർണമാലയാണ് നഷ്ടമായത്. നഴ്സിങ് ഓഫിസർമാരായ ആൻസമ്മ, സുജ, രമണി പെരുമ്പള എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സ്വർണമാല കൈമാറിയത്.