ഓണം പോലെ കലോത്സവങ്ങൾ; ഓർമകൾ പങ്കുവച്ച് കാവ്യ മാധവൻ
കലയുടെ എഴുത്തും അരങ്ങുമായി ഉദിനൂരിലേക്ക് ‘ആർട്ടുത്സവം’ എത്തുമ്പോൾ മനസ്സിലേക്കെത്തുന്നത് പാട്ടുത്സവമാണ്. ഞങ്ങൾ കുട്ടികളെ ഏറെ ആനന്ദിപ്പിച്ച ഒന്നായിരുന്നു ഉദിനൂരിലെ പാട്ടുത്സവം. ദാരികനും ദേവിയുമായുള്ള യുദ്ധത്തെ പ്രമേയമാക്കുന്നതാണ് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ടുത്സവം. വലിയ കളമെഴുത്ത് കലയുടെ

കലയുടെ എഴുത്തും അരങ്ങുമായി ഉദിനൂരിലേക്ക് ‘ആർട്ടുത്സവം’ എത്തുമ്പോൾ മനസ്സിലേക്കെത്തുന്നത് പാട്ടുത്സവമാണ്. ഞങ്ങൾ കുട്ടികളെ ഏറെ ആനന്ദിപ്പിച്ച ഒന്നായിരുന്നു ഉദിനൂരിലെ പാട്ടുത്സവം. ദാരികനും ദേവിയുമായുള്ള യുദ്ധത്തെ പ്രമേയമാക്കുന്നതാണ് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിലെ പാട്ടുത്സവം. വലിയ കളമെഴുത്ത് കലയുടെ സന്ദർഭം കൂടിയാണിത്. കലയെ നെഞ്ചേറ്റിയ നാടാണ് എന്റെ നീലേശ്വരം. നീലേശ്വരത്തുനിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണ് ഇത്തവണത്തെ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഉദിനൂർ. നീലേശ്വരം രാജാസ് ഹൈസ്കൂളിന് അടുത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ അച്ഛന്റെ വസ്ത്രാലയവും വീടിന് സമീപത്തായിരുന്നു. കലാ– സാംസ്കാരിക രംഗങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ ആ സ്ഥാപനത്തിൽ പതിവായിരുന്നു. ചെറിയ പ്രായം മുതൽ തന്നെ നൃത്തവും സംഗീതവും കവിതകളുമെല്ലാം എന്റെ മനസ്സിലെ ഇഷ്ടങ്ങളായിരുന്നു.
പലരും കലോത്സവ മത്സരങ്ങളിൽ പങ്കെടുത്ത ശേഷമാണ് സിനിമയിലെത്തുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അതു നേരെ തിരിച്ചായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. പിന്നീടാണ് കലോത്സവങ്ങളിലേക്ക് എത്തുന്നത്. കലോത്സവ വേദികൾ നൽകിയ ആത്മവിശ്വാസം എനിക്ക് സിനിമയിലും വലിയ ഊർജമായി. രാജാസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് കലോത്സവം നടക്കുമ്പോൾ നൃത്ത ഇനങ്ങളിലാണ് ആദ്യം പങ്കെടുത്തിരുന്നത്. ഡാൻസിലും മോണോആക്ടിലുമെല്ലാം പങ്കെടുത്ത ശേഷമാണ് കവിതാലാപാന മത്സരത്തിൽക്കൂടി പങ്കെടുത്തു തുടങ്ങിയത്. 1999ൽ കവിതാലാപന മത്സരത്തിന് സംസ്ഥാന തലത്തിൽ എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കലോത്സവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഓണം പോലെയായിരുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ തയാറെടുപ്പുകൾ തുടങ്ങും.
ആ കാലത്തിന്റെ ഓർമകൾ വീണ്ടുമെത്തുമ്പോൾ എന്റെ നാട്ടിലെ കലോത്സവ പ്രതിഭകൾക്കും ജില്ലാ സ്കൂൾ കലോത്സവ വിശേഷങ്ങളുമായെത്തുന്ന മലയാള മനോരമയുടെ ‘ആർട്ടുത്സവം’ പേജിനും ആശംസകൾ നേരുന്നു.