കാൽ ചെളിയിൽ പൂണ്ടുപോകും, തെന്നിവീഴും; ചെളിക്കുളമായി മണ്ണ് റോഡ്
വിദ്യാനഗർ ∙ സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാൽ ചെളിയിൽ പൂണ്ടു പോകും. തെന്നി വീഴാനും സാധ്യത. സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ കലക്ടറേറ്റിനു പിന്നിൽ പ്ലാനിങ് ഓഫിസ് മുതൽ വിദ്യാനഗർ പൊലീസ് സ്റ്റേഷനു മുന്നിലൂടെയുള്ള മണ്ണ് റോഡിലാണ് ഈ ദുരിതം. മഴക്കാലത്ത് ഇത് ചെളിക്കുളം. അവിടവിടെ ധാരാളം കുഴികൾ. കലക്ടറേറ്റ് കന്റീൻ,

വിദ്യാനഗർ ∙ സൂക്ഷിച്ചു നടന്നില്ലെങ്കിൽ കാൽ ചെളിയിൽ പൂണ്ടു പോകും. തെന്നി വീഴാനും സാധ്യത. സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ കലക്ടറേറ്റിനു പിന്നിൽ പ്ലാനിങ് ഓഫിസ് മുതൽ വിദ്യാനഗർ പൊലീസ് സ്റ്റേഷനു മുന്നിലൂടെയുള്ള മണ്ണ് റോഡിലാണ് ഈ ദുരിതം. മഴക്കാലത്ത് ഇത് ചെളിക്കുളം. അവിടവിടെ ധാരാളം കുഴികൾ.
കലക്ടറേറ്റ് കന്റീൻ, തദ്ദേശവകുപ്പ് ജോ.ഡയറക്ടർ ഓഫിസ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ സ്റ്റോർ റൂം, ഉപഭോക്തൃ തർക്ക പരിഹാര ഫോറം, അക്ഷയ ഓഫിസ് തുടങ്ങിയ വിവിധ ഓഫിസുകളുമായി ബന്ധപ്പെടുന്ന വാഹനങ്ങളും വിവിധ ആവശ്യക്കാരും പോകുന്ന റോഡ് ആണിത്. ചെങ്കള പഞ്ചായത്ത് പരിധിയിലാണ് സ്ഥലം. ഭരണസിരാകേന്ദ്രത്തിൽ ഇങ്ങനെയും ദുരിതമോ എന്നു ചോദിച്ചാൽ എല്ലാം ശരിയാകും എന്ന മറുപടി.
വിദ്യാനഗർ പൊലീസ് സ്റ്റേഷനു പിന്നിൽ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലേക്കു പോകുന്നത് ഈ റോഡ് ബന്ധപ്പെടുത്തിയാണ്. പോകുമ്പോൾ കുഴിയിൽ വീഴാതെ നോക്കണം എന്ന മുന്നറിയിപ്പ് ആണ് ജീവനക്കാർ നൽകുന്നത്. സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ പ്ലാനിങ് ഓഫിസ് മുതൽ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ വരെ 200 മീറ്ററോളം ദൂരം ഉണ്ടാകും മണ്ണ് റോഡ്. മഴക്കാലത്ത് ആണെങ്കിൽ ചെളി തെറിക്കും യാത്രയിൽ.
വെള്ളം കെട്ടി നിൽക്കുന്നു എന്നതാണ് കാരണം. സിവിൽ സ്റ്റേഷൻ പരിസരം മിനുക്കു നടപടികളിൽ ശ്രദ്ധ ഉണ്ടാകുന്നില്ലെന്നാണ് പരാതി. തൊട്ടടുത്താണ് കോടതി കോംപ്ലക്സ്. കോടതി കോംപ്ലക്സ്, സിവിൽ സ്റ്റേഷൻ സമീപത്ത് ഇൻഡസ്ട്രിയൽ ഏരിയ റോഡും പൊട്ടിപ്പൊളിഞ്ഞു പരക്കെ കുഴിയായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.