ദേശീയപാതയിൽ ഡിവൈഡറായി സ്ഥാപിച്ച ബാരലുകൾ മോഷണം പോകുന്നു
കുമ്പള∙ ദേശീയപാതയിൽ ഡിവൈഡറായി സ്ഥാപിച്ച ബാരലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതു പതിവാക്കിയ കർണാടക സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. ചിക്കമംഗളൂരുവിലെ വിനയകുമാറി (29)നെയാണ് കുമ്പള ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ, എസ്ഐ കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.ഇന്നലെ രാവിലെ

കുമ്പള∙ ദേശീയപാതയിൽ ഡിവൈഡറായി സ്ഥാപിച്ച ബാരലുകൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതു പതിവാക്കിയ കർണാടക സ്വദേശി ഒടുവിൽ പൊലീസിന്റെ പിടിയിലായി. ചിക്കമംഗളൂരുവിലെ വിനയകുമാറി (29)നെയാണ് കുമ്പള ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ, എസ്ഐ കെ.ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ ഷിറിയയിൽവച്ചാണു മോഷ്ടിച്ച ബാരലുകളുമായി മിനിലോറി പിടികൂടിയത്. റോഡിൽ ഡിവൈഡറായി സ്ഥാപിച്ച 10,000 രൂപ വിലവരുന്ന 10 ബാരലുകളാണു വാഹനത്തിൽ നിന്നു കണ്ടെത്തിയത്. മിനിലോറിയിൽ ഇറച്ചിക്കോഴികൾ കടകളിൽ എത്തിച്ചതിനു ശേഷം തിരിച്ചു പോകുമ്പോഴാണു ബാരലുകൾ മോഷ്ടിക്കുന്നത്. ഒട്ടേറെ സ്ഥലങ്ങളിൽ നിന്നായി ബാരലുകൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇതു തിരിച്ചറിഞ്ഞാണു നിർമാണ പ്രവൃത്തി നടത്തുന്ന കമ്പനി ജീവനക്കാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.