പരാതി കൈകാര്യം ചെയ്യാൻ ഇനി നിലവിലുള്ള ഉദ്യോഗസ്ഥർ
കാസർകോട് ∙ പരാതി, അപേക്ഷകൾ എന്നിവ നൽകിയാൽ വിരമിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ നിന്നു നിർദേശിക്കുന്നത് നിലച്ചു. ഇനി നിലവിലുള്ള ഉദ്യോഗസ്ഥരെ തന്നെ കിട്ടും പരാതികൾ, അപേക്ഷകൾ സംബന്ധിച്ച് തൽസ്ഥിതി അറിയാനും തുടർ നടപടികളിൽ ബന്ധപ്പെടാനും. പോർട്ടലിൽ അപ്ഡേഷൻ നടന്നു. ബന്ധപ്പെട്ട

കാസർകോട് ∙ പരാതി, അപേക്ഷകൾ എന്നിവ നൽകിയാൽ വിരമിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ മുഖ്യമന്ത്രിയുടെ പോർട്ടലിൽ നിന്നു നിർദേശിക്കുന്നത് നിലച്ചു. ഇനി നിലവിലുള്ള ഉദ്യോഗസ്ഥരെ തന്നെ കിട്ടും പരാതികൾ, അപേക്ഷകൾ സംബന്ധിച്ച് തൽസ്ഥിതി അറിയാനും തുടർ നടപടികളിൽ ബന്ധപ്പെടാനും. പോർട്ടലിൽ അപ്ഡേഷൻ നടന്നു. ബന്ധപ്പെട്ട തസ്തികകളിൽ നിന്നു സ്ഥലം മാറുകയോ വിരമിക്കുകയോ ചെയ്ത ഉദ്യോഗസ്ഥരുടെ പേരും അവരുടെ പഴ്സനൽ മൊബൈൽ നമ്പറും ഐടി വിഭാഗം അധികൃതർ ഒഴിവാക്കി ഇപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും നമ്പറും ചേർത്തു. കോയിപ്പാടി വില്ലേജിൽ ഭൂമി സംബന്ധമായി മുഖ്യമന്ത്രിക്കു പരാതി നൽകിയ അപേക്ഷകനു പ്രസ്തുത പരാതിയിൽ ബന്ധപ്പെടാൻ മൊബൈൽ ഫോണിൽ കിട്ടിയ സന്ദേശത്തിൽ വിരമിച്ച ഉദ്യോഗസ്ഥരുടെ പേരും അവരുടെ മൊബൈൽ നമ്പറും ആയിരുന്നു.
മിക്ക അപേക്ഷകൾക്കും പരാതികളിലും ഈ സ്ഥിതി ആയിരുന്നു. ഇതു സംബന്ധിച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച മലയാള മനോരമ വാർത്തയെത്തുടർന്ന് ജില്ലയിൽ ബന്ധപ്പെട്ട പോർട്ടലിൽ അപ്ഡേഷൻ ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ചുമതലയിൽ നിന്നു മാറുമ്പോൾ പോർട്ടലിലും പകരം ചുമതല ഏൽക്കുന്ന ഉദ്യോഗസ്ഥരുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവ ചേർത്ത് അപ്ഡേഷൻ നടത്താത്തത് കാരണമായിരുന്നു സർവീസിൽ നിന്നു വിരമിച്ചു 2 വർഷം കഴിഞ്ഞവരുടെ പോലും പേരും തസ്തികയും അതേ നിലയിൽ തുടരാൻ ഇടയാക്കിയത്.