രാമവില്യം കഴകം: പെരുങ്കളിയാട്ടച്ചടങ്ങുകൾക്ക് തീയതി നിശ്ചയിച്ചു
തൃക്കരിപ്പൂർ ∙ കാൽ നൂറ്റാണ്ടിനുശേഷം അടുത്തവർഷം മാർച്ച് 5 മുതൽ 12 വരെ 8 നാളുകളിൽ പെരുംകളിയാട്ടമാടുന്ന രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടത്തിനു മുന്നോടിയായുള്ള അനുബന്ധ ചടങ്ങുകൾക്കു തീയതികൾ നിശ്ചയിച്ചു. ‘വരച്ചു വയ്ക്കൽ’ ചടങ്ങ് ഫെബ്രുവരി 24 നു നടത്തും. തളിപ്പറമ്പ് അരമങ്ങാനം വിജയൻ ജ്യോത്സ്യരുടെ

തൃക്കരിപ്പൂർ ∙ കാൽ നൂറ്റാണ്ടിനുശേഷം അടുത്തവർഷം മാർച്ച് 5 മുതൽ 12 വരെ 8 നാളുകളിൽ പെരുംകളിയാട്ടമാടുന്ന രാമവില്യം കഴകത്തിൽ പെരുങ്കളിയാട്ടത്തിനു മുന്നോടിയായുള്ള അനുബന്ധ ചടങ്ങുകൾക്കു തീയതികൾ നിശ്ചയിച്ചു. ‘വരച്ചു വയ്ക്കൽ’ ചടങ്ങ് ഫെബ്രുവരി 24 നു നടത്തും. തളിപ്പറമ്പ് അരമങ്ങാനം വിജയൻ ജ്യോത്സ്യരുടെ നേതൃത്വത്തിൽ ജൻമ കണിശൻ ബാബു ജ്യോത്സ്യരുടെ സാന്നിധ്യത്തിൽ നടത്തിയ പ്രശ്ന ചിന്തയിലാണു തീയതികൾ നിശ്ചയിച്ചത്. നാൾമരം മുറിക്കൽ, കൂവം അളവ്, തിരുമുടിക്കുള്ള കമുക് മുറിക്കൽ, കന്നിക്കലവറയ്ക്കുള്ള കുറ്റി അടിക്കൽ, ഏളത്ത് ആരംഭം എന്നിവയുടെയും തീയതികൾ പ്രശ്ന ചിന്തയിൽക്കുറിച്ചു. ടി.വി.കുഞ്ഞിരാമൻ അന്തിത്തിരിയൻ താംബൂലം നൽകി ജ്യോതിഷികളെ സ്വീകരിച്ചതോടെയാണു പ്രശ്ന ചിന്ത ആരംഭിച്ചത്.
കഴകത്തിൽ ദേവനർത്തകരുടെ ഒഴിവുകൾ നികത്തുന്നതിലേക്കും പ്രശ്ന ചിന്ത നീണ്ടു. കഴകത്തിലെയും 5 ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നിവിടങ്ങളിലെയും കുഞ്ഞിമംഗലം വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രത്തിലെയും സ്ഥാനികരും കഴകം ഭാരവാഹികൾ, ഉപക്ഷേത്രങ്ങളുടെ ഭാരവാഹികൾ, പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികൾ, അവകാശി തറവാട് പ്രതിനിധികൾ, വാല്യക്കാർ എന്നിവരും പങ്കെടുത്തു. ചടങ്ങുകളുടെ നടത്തിപ്പിനു വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. സംഘാടക സമിതിയും കഴകം ഭരണസമിതിയും നേതൃത്വം നൽകി രംഗത്തുണ്ട്.