കാലാവസ്ഥ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല. അറിയിപ്പ് കെഎസ്ആർടിസി ഉല്ലാസയാത്ര കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യത. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല.

അറിയിപ്പ്
കെഎസ്ആർടിസി ഉല്ലാസയാത്ര
കാസർകോട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽനിന്നു 7നു റാണിപുരം, ബേക്കൽ കോട്ട, 8നു കണ്ണൂർ ജില്ലയിലെ പൈതൽമല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തും.  9446862282.
കാഞ്ഞങ്ങാട് ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 8നു വയനാട് ടൂർ നടത്തുന്നു. ബാണാസുര സാഗർ, പൂക്കോട് തടാകം, എൻഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിക്കും. 19ന് നെഫർടിറ്റി ആഡംബര കപ്പൽ യാത്രയും ഈ മാസം മൂന്നാർ, ഗവി, ശബരിമല തീർഥാടന യാത്രകളും ന‌ടത്തും. 9446088378.

ADVERTISEMENT

കാലാവധി നീട്ടി
കാസർകോട് ∙ 2022 ഡിസംബർ 31 വരെ നോട്ടിസുകൾ കൈപ്പറ്റിയിട്ടും കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ് തുക അടയ്ക്കാത്ത കെട്ടിട ഉടമകൾക്കായി നടത്തിവരുന്ന അദാലത്ത് 2025 മാർച്ച് 31 വരെ നീട്ടി. ഇക്കാലയളവിൽ ഗാർഹിക കെട്ടിട ഉടമകൾക്ക് പിഴത്തുക ഇല്ലാതെയും വാണിജ്യ കെട്ടിട ഉടമകൾക്ക് 50 ശതമാനം പിഴയോടെയും സെസ് തുക അടയ്ക്കാം. 

താൽക്കാലിക നിയമനം
കാസർകോട് ∙ ഗവ. കോളജിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: 55 മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. അഭിമുഖം 9ന് 1.30നു കോളജിൽ. 04994–256027.
കാറഡുക്ക ∙ പഞ്ചായത്ത് സ്നേഹ ബഡ്സ് സ്‌കൂളിലേക്ക് താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നു. പഞ്ചായത്ത് പരിധിയിലുള്ളവർക്കു മുൻഗണന. 15ന് 5 വരെ അപേക്ഷിക്കാം. 9496049725.

ADVERTISEMENT

അപ്രന്റിസ്ഷിപ് മേള 9ന്
കാസർകോട് ∙ ഗവ. ഐടിഐയിൽ 9ന് 10 മുതൽ പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേള നടത്തും. കേന്ദ്രസർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് നടത്തുന്ന പരിപാടി വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിലാണു സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കു ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കാം.ഐടിഐ യോഗ്യത നേടിയ ട്രെയിനികൾക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.  9400690213.

അധ്യാപക ഒഴിവ്
കാസർകോട്∙ പട്ട്‍ല ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.