എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ മരണം; സംശയം ഉയർന്നത് വീട്ടിൽ സൂക്ഷിച്ച സ്വർണം കാണാതായതോടെ
കാസർകോട്∙ മൂന്നരകോടിയിലേറെ രൂപ വില വരുന്ന സ്വർണവും നഷ്ടമായതോടെയാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പൂച്ചക്കാട്ടെ എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. സ്വഭാവിക മരണമാണെന്നു ആദ്യം കരുതിയെങ്കിലും പലരിൽ നിന്നായി അബ്ദുൽഗഫൂർ ഹാജി വാങ്ങിയ സ്വർണം വീട്ടിൽ നിന്നു
കാസർകോട്∙ മൂന്നരകോടിയിലേറെ രൂപ വില വരുന്ന സ്വർണവും നഷ്ടമായതോടെയാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പൂച്ചക്കാട്ടെ എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. സ്വഭാവിക മരണമാണെന്നു ആദ്യം കരുതിയെങ്കിലും പലരിൽ നിന്നായി അബ്ദുൽഗഫൂർ ഹാജി വാങ്ങിയ സ്വർണം വീട്ടിൽ നിന്നു
കാസർകോട്∙ മൂന്നരകോടിയിലേറെ രൂപ വില വരുന്ന സ്വർണവും നഷ്ടമായതോടെയാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പൂച്ചക്കാട്ടെ എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. സ്വഭാവിക മരണമാണെന്നു ആദ്യം കരുതിയെങ്കിലും പലരിൽ നിന്നായി അബ്ദുൽഗഫൂർ ഹാജി വാങ്ങിയ സ്വർണം വീട്ടിൽ നിന്നു
കാസർകോട്∙ മൂന്നരകോടിയിലേറെ രൂപ വില വരുന്ന സ്വർണവും നഷ്ടമായതോടെയാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പൂച്ചക്കാട്ടെ എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. സ്വഭാവിക മരണമാണെന്നു ആദ്യം കരുതിയെങ്കിലും പലരിൽ നിന്നായി അബ്ദുൽഗഫൂർ ഹാജി വാങ്ങിയ സ്വർണം വീട്ടിൽ നിന്നു കാണാതായതോടെയാണ് സംശയം ഇരട്ടിച്ചത്. ഇതോടെ മകൻ അഹമ്മദ് മുസമ്മിൽ ബന്ധുക്കളുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ ബേക്കൽ പൊലീസിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. ഇതോടെ അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഒരു വർഷത്തിലേറെക്കാലം ബേക്കൽ പൊലീസ് നടത്തിയ കേസിന്റെ തുടരന്വേഷണം വഴിമുട്ടിയതോടെ കേസിനു ജീവൻ വച്ചത് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തതോടെയാണ്. ആദ്യം ബേക്കൽ പൊലീസ് ഗഫൂർ ഹാജിയുടെ മകന്റെ പരാതിയിൽ ആരോപിച്ചിരുന്ന, നിലവിൽ അറസ്റ്റ് ചെയ്ത കെ.എച്ച്.ഷമീനയെയും ഭർത്താവ് ടി.എം.ഉവൈസ് എന്നിവരെയും മണിക്കൂറോളം ചോദ്യം ചെയ്തിരുന്നുവെങ്കിലും അസ്വാഭാവികമായി ഒന്നും ഇവരുടെ മൊഴിയിലുണ്ടായിരുന്നില്ല. അതിനാൽ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കുന്നതിനായിരുന്നു ലക്ഷ്യം. ഇതിനു ആദ്യം ഇവർ സമ്മതം നൽകിയിരുന്നുവെങ്കിലും പിന്നീട് കോടതിയിൽ വിസമ്മതിച്ചു. പ്രതികളായ ദമ്പതികളുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഭാരിച്ച മറ്റു ജോലികൾ ഈ കേസുമായി മുന്നോട്ടു പോകാൻ ബേക്കൽ പൊലീസിനു തടസ്സമായി. ഇതോടെ ആക‍്ഷൻ കമ്മിറ്റിയും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങി. പൊലീസിലെ ഉന്നത മേധാവികൾക്ക് പരാതി നൽകിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ഉത്തംദാസിന്റെ നേതൃത്വത്തിൽ പലരുടെയും മൊഴി രേഖപ്പെടുത്തി.ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥന് മറ്റു സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയ്ക്കു പുറത്ത് പോകേണ്ടി വന്നതിനാൽ അന്വേഷണം മന്ദഗതിയിലായി. ഇതോടെ കഴിഞ്ഞ 10 നാണ് ഡിസിആർബി ഡിവൈഎസ്പി കെ.ജെ.ജോൺസണിനു അന്വേഷണച്ചുമതല നൽകിയത്. പിന്നീട് അന്വേഷണം വേഗത്തിലാവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ മേൽനോട്ടത്തിൽ കേസിന്റെ പുരോഗതി ഓരോ ദിവസവും വിലയിരുത്തിയായിരുന്നു അന്വേഷണം മുന്നോട്ടു നീങ്ങിയത്. ഡിവൈഎസ്പിമാരെ കൂടാതെ എസ്ഐമാരായ കെ.അജിത, ടി.കെ.അജിത്, എഎസ്ഐമാരായ പി.സുഭാഷ്, കെ.ടി.എൻ.സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ.വി.രഘു, വി.വി. പ്രവീണ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
സ്വർണാഭരണങ്ങൾ വിറ്റത് വിവിധ ജ്വല്ലറികളിൽ
കാസർകോട്∙ പ്രവാസി വ്യവസായി എം.സി.അബ്ദുൽഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നു കാണാതായ മൂന്നര കോടിയിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ വിറ്റത് ജില്ലയിലെ വിവിധ ജ്വല്ലറികളിൽ. ആഴ്ചകൾക്കു മുൻപ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ സ്വർണം വിറ്റിരുന്നതായി പറഞ്ഞത്. ഇതോടെ പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ള ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നാണു കേസിലെ പ്രതികളായവർ സ്വർണം വിൽക്കാനായി എത്തിയിരുന്നുവെന്നു വ്യക്തമായ സൂചന ലഭിച്ചത്.
എന്നാൽ ഇതിനിടെ പ്രമുഖ വ്യാപാരികൾ ചോദ്യം ചെയ്യാൻ എത്തണമെന്നു നിർദേശം നൽകിയതോടെ ഒരു പ്രമുഖൻ ഇടപെട്ട് അന്വേഷണ സംഘത്തെ മാറ്റാൻ നീക്കമുണ്ടായിരുന്നുവെങ്കിലും ആക‍്ഷൻ കമ്മിറ്റിയുടെ കൃത്യമായ ഇടെപലുകളെ തുടർന്നായിരുന്നു അതു മുന്നോട്ടു നീങ്ങിയത്. കാണാതായ 4 കിലോയിലേറെ തൂക്കമുള്ള (596പവൻ) സ്വർണാഭരണങ്ങൾ ആരുടെ കയ്യിൽ എത്തിയെന്നു അന്വേഷിക്കാനായിരുന്നു വ്യാപാരികളെ ചോദ്യം ചെയ്തത്. ബന്ധുക്കൾ ഉൾപ്പെടെയുള്ള 12 പേരിൽ നിന്നായി അബ്ദുൽ ഗഫൂർ ഹാജി വാങ്ങിയതായി പറയുന്ന 596 പവൻ സ്വർണാഭരണങ്ങളാണ് വീട്ടിൽ നിന്നു കാണാതായത്.
അൻപതിലേറെപ്പേരെ ചോദ്യം ചെയ്തു; ഇനിയും പ്രതികൾ
ഈ കേസുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം അൻപതോളം പേരെയാണ് ചോദ്യം ചെയ്തത്. 2023 ഏപ്രിൽ 14നു ശേഷം ഗൾഫിലേക്കു കടന്ന ചിലരെ തിരികെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമവും അന്വേഷണ സംഘം നടത്തിയിരുന്നു. നിലവിൽ അറസ്റ്റിലായവരെ നേരത്തെ തന്നെ അന്വേഷണ സംഘത്തിനു സംശയമുണ്ടായിരുന്നു. ഇതിൽ 2 സ്ത്രീകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് ക്രൂരമായി മർദിച്ചു എന്നു ആരോപിച്ച് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കേസിന്റെ വഴിത്തിരിവിലേക്കു നീങ്ങുന്ന തരത്തിലുള്ള നിർണായക വിവരങ്ങൾ 2 സ്ത്രീകളിൽ നിന്നു അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബാങ്കിലെ അക്കൗണ്ടിലേക്ക് എത്തിയ പണമിടപാടുകളെക്കുറിച്ച് ചോദിച്ചപ്പോൾ ഇവർ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു അന്നു നൽകിയിരുന്നത്. ഇതേ തുടർന്നു അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ബാങ്കിൽ നിന്നു പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വന്തമായി തൊഴിൽ ഒന്നുമില്ലാത്ത സ്ത്രീകളായ ഇവർ വാടക വീടുകളിലാണ് താമസിക്കുന്നതെന്നും ആഡംബര കാറുകളിലാണ് യാത്രകളെന്നും വാഹനത്തിനു വായ്പ പോലും ഇല്ലെന്നും കണ്ടെത്തിയിരുന്നു. മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോണിന്റെ ലൊക്കേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുൻപിൽ കയ്യാങ്കളി
വിദ്യാനഗർ ∙ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് 4 പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു മുൻപിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. അറസ്റ്റ് വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസിനെയും സാക്ഷിയാക്കിയാണ് ഓഫിസിന് മുൻപിൽ കയ്യാങ്കളി ഉൾപ്പെടെ അരങ്ങേറിയത്. കർമസമിതിയിലെ അംഗങ്ങളിൽ ചിലർ കേസിലെ പ്രതികളിലൊരാളുടെ ഭർത്താവുമായുണ്ടായ തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിച്ചത്. ‘നിങ്ങളെ ഒരുത്തനെയും വെറുതേ വിടില്ലെന്നും എല്ലാത്തിനും കാണിച്ചു തരുന്നുണ്ടെന്നു’മുള്ള ഭർത്താവിന്റെ ഭീഷണിയാണ് ‘നീ ആരെയാ പേടിപ്പിക്കുന്നതെന്ന’ തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്. പ്രശ്‌നത്തിൽ ഇടപെട്ട പൊലീസ് ഇരുവരേയും പിടിച്ച് മാറ്റിയതോടെ വലിയൊരു സംഘർഷത്തിലേക്ക് നീങ്ങിയില്ല.
തടിച്ചുകൂടിയത് വൻ ജനാവലി
കാസർകോട്∙ നഗരത്തിലെ ജുവലറിയിൽ വിറ്റത് വീണ്ടെടുക്കുന്നതിനായി പൊലീസ് എത്തിയപ്പോൾ തടിച്ചു കൂടിയത് വൻജനാവലി. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ ജ്വല്ലറിയിലെത്തിയപ്പോഴാണ് ജനം ഒഴുകിയെത്തിയത്. ഒന്നാം പ്രതി ടി.എം.ഉവൈസിനെയും (32), ഭാര്യയും രണ്ടാം പ്രതിയുമായ ജിന്നുമ്മയെന്ന കെ.എച്ച്.ഷമീനയെയുമാണ് (34) സ്വർണം വീണ്ടെടുക്കുന്നതിനായി കാസർകോട്ടെ ജുവലറിയിലേക്ക് എത്തിച്ചത്. നഗരത്തിലെ തിരക്കേറിയ സ്ഥലമായ പഴയ ബസ് സ്റ്റാൻഡിലെ ജുവലറിയിലേക്ക് അസാധരണമായി 2 പൊലീസ് ജീപ്പുകൾ വന്ന് നിർത്തുന്നത് കണ്ടാണ് എല്ലാവരും ജുവലറിയുടെ പരിസരത്തും മറ്റുമായി നിലയുറപ്പിച്ചത്. ആദ്യം എന്താണെന്നു അറിയാതെ ആശ്ചര്യപ്പെട്ടിരുന്ന ജനങ്ങൾക്കിടയിലേക്ക് ദൃശ്യമാധ്യമപ്രവർത്തകരുടെ സംഘം കൂട്ടമായി എത്തിയതോടെ ജനങ്ങളുടെ ആകാംക്ഷ വർധിച്ചു.
മുദ്രാവാക്യം വിളിയുമായി നാട്ടുകാർ
കേസിലെ പ്രധാന പ്രതിയായ ജിന്നുമ്മയെന്ന കെ.എച്ച്.ഷമീന(34)യെയും ഇവരുടെ ഭർത്താവായ ടി.എം.ഉവൈസി(32)നെയും തെളിവെടുപ്പിനായി കാസർകോട് നഗരത്തിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മുദ്രാവാക്യം വിളിയും ആക്രോശവുമുയർന്നു.‘നീ മ്മടെ ഗഫൂറാജീക്കാനെ കൊന്നല്ലേട’ എന്ന ആക്രോശവുമായാണ് കർമസമിതി പ്രവർത്തകർ പൊലീസ് ജീപ്പിനടുത്തേക്ക് പാഞ്ഞടുത്തത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പിക്ക് ജയ് വിളിച്ചു കൊണ്ടുള്ള മുദ്രവാക്യം വിളികളുമുയർന്നു.
ഇരട്ടിപ്പിക്കാമെന്നു പറഞ്ഞ് വാങ്ങിയ 596 പവൻ തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ കൊലപാതകം
കാസർകോട് ∙ പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്കു സമീപത്തെ ബൈത്തുറഹ്മയിൽ എം.സി.അബ്ദുൽ ഗഫൂർ ഹാജിയുടെ (55) മരണം ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൊലപാതകമെന്നു തെളിഞ്ഞു. കേസിൽ ദമ്പതികളും 2 സ്ത്രീകളും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക നാഷനൽ നഗർ തുരുത്തി സ്വദേശി ബാര മീത്തൽ മാങ്ങാട് ബൈത്തുൽ ഫാതീമിലെ ടി.എം.ഉബൈസ് (ഉവൈസ് –32), ഭാര്യ കെ.എച്ച്.ഷമീന (ജിന്നുമ്മ–34), മുക്കൂട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി.എം.അസ്‌നിഫ (36), മധൂർ കൊല്യയിലെ ആയിഷ (43) എന്നിവരാണ് അറസ്റ്റിലായത്. സ്വർണം ഇരട്ടിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് കൈക്കലാക്കിയ 596 പവൻ (4.76 കിലോഗ്രാം) തിരികെചോദിച്ചതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ചുമരിൽ തലയിടിപ്പിച്ചാണു മരണം ഉറപ്പുവരുത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ 14ന് പുലർച്ചെയാണ് ഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാർ കരുതിയത്. ദുർമന്ത്രവാദത്തിനായി പ്രത്യേക വസ്ത്രം ധരിക്കണമെന്നും കർമങ്ങൾ ചെയ്യുമ്പോൾ വീട്ടിൽ മറ്റാരും പാടില്ലെന്നും പറഞ്ഞതിനാൽ ഗഫൂർ ഹാജി തന്റെ കുറച്ചു സുഹൃത്തുക്കൾ വീട്ടിലേക്ക് വരുന്നുണ്ടെന്നു പറഞ്ഞ് ഭാര്യയും മകളും ഉൾപ്പെടെയുള്ളവരെ മേൽപ്പറമ്പിലെ ബന്ധുവീട്ടിലേക്കു പറഞ്ഞുവിട്ടിരുന്നു. സഹോദരങ്ങൾ ഉൾപ്പെടെ ബന്ധുക്കളായ 12 പേരിൽനിന്നു ഗഫൂർ ഹാജി വാങ്ങിയ 596 പവൻ സ്വർണം കാണാതായതാണ് സംശയമുണ്ടാക്കിയത്. തുടർന്ന് മകൻ പൊലീസിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി. മൃതദേഹം കബറിൽനിന്നു പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയ്ക്കു പരുക്കേറ്റതായി കണ്ടെത്തി. കർമസമിതി രൂപീകരിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുഖ്യപ്രതിയെന്നു കരുതുന്ന കെ.എച്ച്.ഷമീന ഹണിട്രാപ് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് 29 പവൻ സ്വർണം കണ്ടെടുത്തു. ഒന്നു മുതൽ മൂന്നു വരെ പ്രതികൾക്കെതിരെ കൊലപാതകത്തിനും നാലാം പ്രതിക്കെതിരെ തെളിവ് നശിപ്പിച്ചതിനുമാണ് കേസ്.