കാസർകോട്– ബന്തടുക്ക റൂട്ടിൽ ഇനി ‘കൂൾ’ യാത്ര
കുറ്റിക്കോൽ ∙കാസർകോട്– ബന്തടുക്ക റൂട്ടിൽ ബസ് യാത്ര ഇനി സൂപ്പർ കൂൾ. ശ്രീകൃഷ്ണ എന്ന പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ ഇന്നലെ മുതൽ കാസർകോടിൽ നിന്നു മലയോര ഗ്രാമമായ ബന്തടുക്കയിലേക്ക് സർവീസ് നടത്താൻ തുടങ്ങിയത്.റൂട്ട് സർവീസ് നടത്തുന്ന ബസുകളിൽ ജില്ലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം ബസ് ഉടമ നടത്തുന്നത്.

കുറ്റിക്കോൽ ∙കാസർകോട്– ബന്തടുക്ക റൂട്ടിൽ ബസ് യാത്ര ഇനി സൂപ്പർ കൂൾ. ശ്രീകൃഷ്ണ എന്ന പുത്തൻ ബസാണ് ശീതീകരണ സംവിധാനത്തോടെ ഇന്നലെ മുതൽ കാസർകോടിൽ നിന്നു മലയോര ഗ്രാമമായ ബന്തടുക്കയിലേക്ക് സർവീസ് നടത്താൻ തുടങ്ങിയത്. റൂട്ട് സർവീസ് നടത്തുന്ന ബസുകളിൽ ജില്ലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം ബസ് ഉടമ നടത്തുന്നത്. ഹൈബ്രിഡിലാണ് സംവിധാനം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നും ബസ് ഉടമ പൊയിനാച്ചി സ്വദേശി ശ്രീജിത്ത് പുല്ലായിക്കോടി പറഞ്ഞു. വേനൽ കാലമാകുമ്പോൾ കടുത്ത കടുത്ത ചൂട് കാരണം യാത്രക്കാർക്കും ജീവനക്കാർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. അതിനു ഒരു മാറ്റം വേണം എന്ന് തോന്നിയതിനാലാണ് ലക്ഷങ്ങൾ ചെലവഴിച്ചു ബസ് ശീതീകരിച്ചത്. ബസ് ശീതീലികരിക്കാൻ 6.50 ലക്ഷത്തിനു മുകളിൽ ചെലവാക്കിയതായു എസി ഉപയോഗിക്കുന്നത് കൊണ്ട് മൈലേജ് കുറവുകൾ ഒന്നും ഉണ്ടാകുന്നില്ലെന്നും ബസ് ഉടമ പറഞ്ഞു.
എല്ലാ ദിവസവും നാല് ട്രിപ്പുകളാണ് ബസിനു ഉള്ളത്. രാവിലെ ആറരയ്ക്കാണ് ബസ് സർവീസ് തുടങ്ങുക. ആ സമയത്ത് വെയിൽ ഇല്ലാത്തതിനാൽ എസി പ്രവർത്തിപ്പിക്കില്ല. വെയിൽ വന്ന്, അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓൺ ചെയ്യും.കോവിഡ് കാലത്ത് ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും തൊഴിലാളികളെ ചേർത്തു നിർത്തി. ഡീസൽവില നൂറിലേക്ക് എത്തിയതോടെ ബസ് സർവീസുകളിൽ നിന്നു കാര്യമായ മെച്ചമൊന്നുമില്ല. എങ്കിലും നാട്ടിൽ നിന്നുള്ള സർവീസുകൾ മുടക്കാൻ ശ്രീജിത്ത് തയാറല്ല. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ പതുതിയിലേറെയും സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലും പുതിയ മാറ്റങ്ങളോടെ ബസ് ഇറക്കാൻ സതീഷിനെ പ്രേരിപ്പിച്ചതും ഈ ബസ് പ്രേമം തന്നെ.