ജനങ്ങളുടെ ആശങ്ക പങ്കുവച്ച് ഡിഎൽഎസ്എ സിറ്റിങ്; പറഞ്ഞിട്ടും തീരാതെ പുലിഭീതി
ബോവിക്കാനം∙ ‘ഞങ്ങൾ ഇപ്പോൾ നന്ദി പറയുന്നതു കുറെ തെരുവു നായ്ക്കളോടും വളർത്തു നായ്ക്കളോടും 2 പശുക്കിടാക്കളോടുമാണ്. അവയുടെ ജീവൻ ബലി കൊടുത്തതു കൊണ്ടാണു പുലി ഞങ്ങളെ ഇതുവരെ ആക്രമിക്കാത്തത്. നായകളും പശുക്കളും തീർന്നാൽ പുലിയുടെ അടുത്ത ഇര ഇവിടെയുള്ള സാധുക്കളായ മനുഷ്യരാകും. അതിനു വനംവകുപ്പ്
ബോവിക്കാനം∙ ‘ഞങ്ങൾ ഇപ്പോൾ നന്ദി പറയുന്നതു കുറെ തെരുവു നായ്ക്കളോടും വളർത്തു നായ്ക്കളോടും 2 പശുക്കിടാക്കളോടുമാണ്. അവയുടെ ജീവൻ ബലി കൊടുത്തതു കൊണ്ടാണു പുലി ഞങ്ങളെ ഇതുവരെ ആക്രമിക്കാത്തത്. നായകളും പശുക്കളും തീർന്നാൽ പുലിയുടെ അടുത്ത ഇര ഇവിടെയുള്ള സാധുക്കളായ മനുഷ്യരാകും. അതിനു വനംവകുപ്പ്
ബോവിക്കാനം∙ ‘ഞങ്ങൾ ഇപ്പോൾ നന്ദി പറയുന്നതു കുറെ തെരുവു നായ്ക്കളോടും വളർത്തു നായ്ക്കളോടും 2 പശുക്കിടാക്കളോടുമാണ്. അവയുടെ ജീവൻ ബലി കൊടുത്തതു കൊണ്ടാണു പുലി ഞങ്ങളെ ഇതുവരെ ആക്രമിക്കാത്തത്. നായകളും പശുക്കളും തീർന്നാൽ പുലിയുടെ അടുത്ത ഇര ഇവിടെയുള്ള സാധുക്കളായ മനുഷ്യരാകും. അതിനു വനംവകുപ്പ്
ബോവിക്കാനം∙ ‘ഞങ്ങൾ ഇപ്പോൾ നന്ദി പറയുന്നതു കുറെ തെരുവു നായ്ക്കളോടും വളർത്തു നായ്ക്കളോടും 2 പശുക്കിടാക്കളോടുമാണ്. അവയുടെ ജീവൻ ബലി കൊടുത്തതു കൊണ്ടാണു പുലി ഞങ്ങളെ ഇതുവരെ ആക്രമിക്കാത്തത്. നായകളും പശുക്കളും തീർന്നാൽ പുലിയുടെ അടുത്ത ഇര ഇവിടെയുള്ള സാധുക്കളായ മനുഷ്യരാകും. അതിനു വനംവകുപ്പ് കാത്തുനിൽക്കരുത്’–പുലികൾ നാട്ടിലിറങ്ങുന്നതിനെക്കുറിച്ചു കാനത്തൂർ തൈരയിലെ കെ.പി.സുരേഷ് ബാബുവിന്റെ ഈ വാക്കുകൾ ശ്രദ്ധയോടെയാണു ജില്ലാ നിയമ സേവന അതോറിറ്റി (ഡിഎൽഎസ്എ) സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ രുക്മ എസ്.രാജ് കേട്ടത്.
മുളിയാർ, കാറഡുക്ക, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന വന്യമൃഗ ഭീഷണിയെക്കുറിച്ചുള്ള പരാതി ചർച്ച ചെയ്യാൻ ഡിഎൽഎസ്എ മുളിയാർ പഞ്ചായത്ത് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ കർഷകർ അവരുടെ ദുരിതങ്ങൾ വിവരിച്ചു. വന്യമൃഗശല്യം പരിഹരിക്കുന്നതു സംബന്ധിച്ചാണു സിറ്റിങ് നടത്തിയതെങ്കിലും പുലി ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ചർച്ചകളും അതിൽ കേന്ദ്രീകരിച്ചായിരുന്നു.
പുലിയുടെ സാന്നിധ്യം വനംവകുപ്പ് വർഷങ്ങളോളം മറച്ചുവെച്ചതാണു സാഹചര്യം വഷളാക്കിയതെന്നു ചർച്ചകൾക്കു തുടക്കമിട്ട ‘ആനക്കാര്യം’ കർഷക കൂട്ടായ്മ കൺവീനർ കെ.സുനിൽ കുമാർ കുറ്റപ്പെടുത്തി. 2017 ൽ കടുവ കണക്കെടുപ്പിന്റെ ഭാഗമായി ദേലംപാടി പഞ്ചായത്തിലെ പാണ്ടിയിൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. അന്നു തന്നെ അതിനെ ഓടിക്കുകയോ കൂട് വച്ചു പിടികൂടുകയോ ചെയ്തിരുന്നെങ്കിൽ ഈ രീതിയിലേക്ക് അവയുടെ എണ്ണം പെരുകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചതുൾപ്പെടെ ഇക്കാര്യത്തിൽ വനംവകുപ്പ് ചെയ്ത കാര്യങ്ങൾ ഡിഎഫ്ഒ കെ.അഷ്റഫും റേഞ്ച് ഓഫിസർ സി.വി.വിനോദ് കുമാറും വിശദീകരിച്ചു. റാപിഡ് റെസ്പോൺസ് ടീം താൽക്കാലികമായാണു ജില്ലയിൽ പ്രവർത്തിക്കുന്നതെന്നും പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ നിയമിച്ച് ആർആർടി ശക്തിപ്പെടുത്തണമെന്നും കർഷകർ ആവശ്യവുപ്പെട്ടു. കുരങ്ങിനെ ഒന്നാം പട്ടികയിലേക്കു മാറ്റിയതോടെ കൂടുവച്ചു പിടികൂടാൻ സാധിക്കാത്തതും അവയുണ്ടാക്കുന്ന നാശനഷ്ടവും ചർച്ചയായി.
അക്കേഷ്യ ഉൾപ്പെടെയുള്ള ഏകവിള തോട്ടങ്ങൾ മുറിച്ചു സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ സർക്കാർ നയരേഖ അംഗീകരിച്ചിട്ടും അതു ജില്ലയിൽ നടപ്പിലാക്കിയിട്ടില്ലെന്നു വിമർശനമുയർന്നു. ജില്ലയിൽ 105 ഹെക്ടർ ഇത്തരത്തിൽ മുറിച്ചിട്ടുണ്ടെന്നും 3 വർഷത്തിനുള്ളിൽ മുഴുവൻ ഏകവിള തോട്ടങ്ങളും മുറിച്ചുമാറ്റുമെന്നും ഡിഎഫ്ഒ ഇതിനു മറുപടി നൽകി. ജില്ലയിൽ വന്യമൃഗശല്യം രൂക്ഷമായതിനെക്കുറിച്ച് അഭിഭാഷകനായ പി.രാമചന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണു ഡിഎൽഎസ്എ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിറ്റിങ് നടത്തിയത്. വനംവകുപ്പിനു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനമാക്കി.
ആർആർടി ശക്തിപ്പെടുത്തൽ, നഷ്ടപരിഹാര തുകയുടെ വർധന തുടങ്ങി സർക്കാർ തലത്തിൽ തീരുമാനിക്കേണ്ടവ റിപ്പോർട്ടാക്കി ഡിഎൽഎസ്എ ചെയർമാനായ ജില്ലാ ജഡ്ജിക്കു നൽകും. അദ്ദേഹം ഇതിൽ തുടർനടപടികൾ സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.മിനി(മുളിയാർ), കെ.ഗോപാലകൃഷ്ണ(കാറഡുക്ക), മുരളി പയ്യങ്ങാനം(കുറ്റിക്കോൽ), മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, ഡപ്യൂട്ടി തഹസിൽദാർ വി.ശ്രീകുമാർ, ആദൂർ എസ്ഐ വി.തമ്പാൻ, മുളിയാർ പഞ്ചായത്ത് സെക്രട്ടറി കെ.നന്ദഗോപാല തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിലെ തീരുമാനങ്ങൾ
∙ പുലിയെ പിടിക്കാൻ ഒരു മാസത്തിനുള്ളിൽ പുതിയ ഒരു കൂടു കൂടി വനംവകുപ്പ് വാങ്ങും.
∙ പുലി ജനവാസമേഖലയിൽ ഇറങ്ങാതിരിക്കാൻ വൈകിട്ട് 5 മുതൽ രാത്രി 10 വരെയും പുലർച്ചെ 5 മുതൽ രാവിലെ 10 വരെയും വനാതിർത്തികളിൽ പട്രോളിങ് ശക്തമാക്കും.
∙ പുലിയിറങ്ങുമ്പോൾ അതതു പ്രദേശങ്ങളിലെ ജനങ്ങൾക്ക് അലർട്ട് നൽകും.