കാലംതെറ്റി വന്ന മഴ കുരുമുളക് കർഷകർക്ക് പ്രഹരം; പകുതി മൂപ്പെത്തിയ ചരടുകൾ കൊഴിഞ്ഞു പോകുന്നു
വെള്ളരിക്കുണ്ട് ∙ ശക്തമായ മഴ മലയോരത്തെ കുരുമുളക് കർഷകർക്കു കനത്ത പ്രഹരമായി. പകുതി മൂപ്പെത്തിയ ചരടു പൂർണമായി കൊഴിഞ്ഞു പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ഉൽപാദനം കുറവാണ്. കുരുമുളകു ചരടുകൾ കേടുപിടിച്ചു വീഴാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു കർഷകർ. ദ്രുതവാട്ടവും തണ്ടുചീയൽ

വെള്ളരിക്കുണ്ട് ∙ ശക്തമായ മഴ മലയോരത്തെ കുരുമുളക് കർഷകർക്കു കനത്ത പ്രഹരമായി. പകുതി മൂപ്പെത്തിയ ചരടു പൂർണമായി കൊഴിഞ്ഞു പോവുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ ഉൽപാദനം കുറവാണ്. കുരുമുളകു ചരടുകൾ കേടുപിടിച്ചു വീഴാൻ തുടങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണു കർഷകർ. ദ്രുതവാട്ടവും തണ്ടുചീയൽ രോഗവും വ്യാപിക്കാൻ തുടങ്ങി.
ഇതിനുപുറമേയാണു കീടബാധയും ദുരിതമാകുന്നത്. പലതവണ മരുന്നുപ്രയോഗം നടത്തിയിട്ടും പ്രയോജനമില്ലെന്നാണു കർഷകർ പറയുന്നത്. കൊടികളുടെ ചുവട്ടിൽ കുരുമുളക് ചരടുകൾ ചീഞ്ഞു നശിക്കുന്നു. മറ്റുവിളകളെ അപേക്ഷിച്ചു കറുത്ത പൊന്നിനു ന്യായമായ വില ലഭിച്ചു തുടങ്ങിയതോടെ കർഷകർ വ്യാപകമായി കുരുമുളക് കൃഷിയിലേക്കു തിരിഞ്ഞിരുന്നു. ബാങ്ക് വായ്പയെടുത്തു കുരുമുളക് കൃഷി ചെയ്ത കർഷകർ ഇതോടെ ആശങ്കയിലാണ്.