കാറിന്റെ ബോണറ്റിൽ പ്രത്യേക അറയിൽ സൂക്ഷിച്ച് ലഹരിമരുന്ന് കടത്ത്: 4 പേർ പിടിയിൽ
പൊയിനാച്ചി ∙ പുതുവർഷം ലക്ഷ്യമാക്കി വൻ തോതിൽ ലഹരി മരുന്നുകൾ ജില്ലയിലേക്കു ഒഴുകുന്നുള്ള വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി കാറിൽ കടത്തുകയായിരുന്ന 58.950 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. 2 കാറുകളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ്, ബേക്കൽ പൊലീസും
പൊയിനാച്ചി ∙ പുതുവർഷം ലക്ഷ്യമാക്കി വൻ തോതിൽ ലഹരി മരുന്നുകൾ ജില്ലയിലേക്കു ഒഴുകുന്നുള്ള വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി കാറിൽ കടത്തുകയായിരുന്ന 58.950 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. 2 കാറുകളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ്, ബേക്കൽ പൊലീസും
പൊയിനാച്ചി ∙ പുതുവർഷം ലക്ഷ്യമാക്കി വൻ തോതിൽ ലഹരി മരുന്നുകൾ ജില്ലയിലേക്കു ഒഴുകുന്നുള്ള വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി കാറിൽ കടത്തുകയായിരുന്ന 58.950 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. 2 കാറുകളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ്, ബേക്കൽ പൊലീസും
പൊയിനാച്ചി ∙ പുതുവർഷം ലക്ഷ്യമാക്കി വൻ തോതിൽ ലഹരി മരുന്നുകൾ ജില്ലയിലേക്കു ഒഴുകുന്നുള്ള വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടിടങ്ങളിൽ നിന്നായി കാറിൽ കടത്തുകയായിരുന്ന 58.950 ഗ്രാം എംഡിഎംഎയുമായി 4 പേർ പിടിയിലായി. ഒരാൾ രക്ഷപ്പെട്ടു. 2 കാറുകളും കസ്റ്റഡിയിലെടുത്തു. മേൽപറമ്പ്, ബേക്കൽ പൊലീസും ‘ഡാൻസാഫ്’ അംഗങ്ങളും ചേർന്നു നടത്തിയ പരിശോധനയിലാണ് കടത്തു സംഘം പിടിയിലായത്.
അജാനൂർ മീനാപ്പീസ് കടപ്പുറത്തെ പാട്ടില്ലത്ത് വീട്ടിൽ പി. അബ്ദുൽ ഹക്കീം (29) കുമ്പള കോയിപ്പാടി കൊപ്പളത്തെ എ.അബ്ദുൽ റാഷിദ് (29) ഉദുമ പാക്യാര വീട്ടിൽ പി.എച്ച്. അബ്ദുൽ റഹ്മാൻ (29) എന്നിവരെയാണ് ഡാൻസാഫ് അംഗങ്ങളുടെ സഹായത്തോടെ മേൽപറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികിടിയത്. മൊഗ്രാൽപുത്തുരിലെ മുഹമ്മദ് അഷ്റഫാണ് രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇന്നലെ രാവിലെ പൊയിനാച്ചി ടൗണി കുഴൽക്കിണർ ലോറി കുറുകെയിട്ടാണ് കടത്ത് വാഹനം പൊലീസ് തടഞ്ഞത്. പിന്നീട് മേൽപറമ്പ് സ്റ്റേഷനിൽ നിന്നു ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് സംഘം എത്തി പ്രതികളെ വിശദമായി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നു കാറിൽ കണ്ടെത്തിയത്.
ബെംഗളൂരുവിൽ നിന്നു ജില്ലയിലേക്കു വൻ തോതിൽ ലഹരിമരുന്നു കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്കു വിവരം ലഭിച്ചതിനെ തുടർന്നു ഡാൻസാഫ് അംഗങ്ങൾ അതിർത്തി വഴികളിലൂടെ എത്തുന്ന സംശയം തോന്നുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് സുള്ള്യ–ബന്തടുക്ക വഴി പൊയിനാച്ചിയിലെത്തിയ സംഘം പൊലീസിന്റെ പിടിയിലായത്.
ലഹരിമരുന്നു സൂക്ഷിച്ചത് കാറിന്റെ ബോണറ്റിൽ
ലഹരിമരുന്നു കടത്തുന്ന സംഘം വാഹനത്തിനകത്തും ഡിക്കിയിലുമാണ് ലഹരിമരുന്നുകൾ സാധാരണ സൂക്ഷിക്കുന്നത്. എന്നാൽ കാറിന്റെ ബോണറ്റിന്റെ ഉൾഭാഗത്ത് ഹീറ്റ് പ്രൊട്ടക്ടർ ഷീറ്റിന്റെ അകത്ത് ഐസ് പാക്കിൽ പൊതിഞ്ഞ് പോളിത്തീൻ കവറുകളിലായി ഒളിപ്പിച്ച് എംഡിഎംഎ കടത്തുന്നത് പിടികൂടുന്നത് ആദ്യമായിട്ടാണെന്നു പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നു കാറിൽ ജില്ലയിലേക്ക് ലഹരിക്കടത്തുന്നുണ്ടെന്ന എന്ന വിവരമല്ലാതെ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ തിരിച്ചറിയാനുള്ള ഒരു സൂചനയുമില്ലായിരുന്നു.
എന്നാൽ ഡാൻസാഫ് അംഗങ്ങളുടെ കൃത്യമായ നിരീക്ഷണത്തിനിടെയാണ് സംഘം പിടിയിലാകുന്നത്. ഇന്നലെ പുലർച്ചെ മുതൽ പൊലീസ് കടത്തു സംഘത്തെ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കാറെത്തിയത്. പൊലീസ് സംഘത്തെ കണ്ടതോടെ ഓടിച്ച പോകാൻ ശ്രമിക്കവേയാണ് കുഴൽക്കിണർ ലോറി ഉപയോഗിച്ച് തടഞ്ഞിട്ടത്. കാറിലുണ്ടായിരുന്നവെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു നൽകിയത്. ഇതിനിടെ കാറിലുണ്ടായിരുന്ന മുഹമ്മദ് അഷ്റഫ് ഓടിപ്പോയതോടെ ലഹരിമരുന്നു ഉണ്ടെന്നു ഉറപ്പായി. ഇതോടെ കൂടുതൽ പൊലീസുകാരുടെ സഹായം തേടുകയും കാറിലുണ്ടായിരുന്ന മൂവരെയും തടഞ്ഞുവയ്ക്കുകയും ചെയ്തു.
രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പൊലീസ് പിൻതുടർന്നുവെങ്കിലും പിടികൂടാനായില്ല. സിഐയെ കൂടാതെ എസ്ഐ കെ.നാരായണൻ നായർ,സിവിൽ പൊലീസ് ഓഫിസർമാരായ കെ.രാമചന്ദ്രൻ നായർ, കെ.പ്രദീപ്കുമാർ, കെ.അനൂപ്, കെ.ഹരീഷ്, കെ.രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.മീതേഷ്, രാജേഷ്, നികേഷ്,നിഖിൽ, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ബേക്കൽ∙ 8.950 ഗ്രാം എംഡിഎംഎയുമായി പാക്യാര കുന്നിലെ കെ.സർഫാസ് ( 29)നെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.കാറും കസ്റ്റഡിയിലെടുത്തു.ആറാട്ടുകടവ്- പാലകുന്നു റോഡിലെ കണ്ണംകുളം റേഷൻ കടയുടെ മുൻവശം കഴിഞ്ഞ ദിവസം വൈകിട്ട് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ കൊണ്ടുവന്ന ലഹരിമരുന്നു പിടികൂടിയത്. 6000 രൂപ, മൊബൈൽ ഫോൺ,തിരിച്ചറിയൽ കാർഡ് എന്നിവയും പൊലീസ് പിടിച്ചെടുത്തു.