സഹപാഠിക്കായി അവർ ഒരുക്കി നൽകി, സ്നേഹവീട്
പെരിയ ∙ ഉദുമ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കായി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടത്തി. എൻഎസ്എസ് വൊളന്റിയറും പ്ലസ്ടു വിദ്യാർഥിനിയുമായ പെരിയ വടക്കേക്കരയിലെ എൻ.എസ്.സുജിനയ്ക്കാണ് 2022-23-24 വർഷങ്ങളിലെ എൻഎസ്എസ് ബാച്ചുകളുടെയും യുപി മുതൽ ഹയർസെക്കൻഡറി വരെയുള്ള

പെരിയ ∙ ഉദുമ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹപാഠിക്കായി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽദാനം നടത്തി. എൻഎസ്എസ് വൊളന്റിയറും പ്ലസ്ടു വിദ്യാർഥിനിയുമായ പെരിയ വടക്കേക്കരയിലെ എൻ.എസ്.സുജിനയ്ക്കാണ് 2022-23-24 വർഷങ്ങളിലെ എൻഎസ്എസ് ബാച്ചുകളുടെയും യുപി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെ ഫണ്ട് സമാഹരിച്ച് വീട് നിർമിച്ചു നൽകിയത്. സമ്മാനകൂപ്പണിലൂടെയും കുട്ടികൾ പണം സ്വരൂപിച്ചു.
സി.എച്ച്.കുഞ്ഞമ്പു എംഎൽഎ താക്കോൽദാനം നടത്തി.പുല്ലൂർ പെരിയപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി മുഖ്യാതിഥിയായി. ശാരദ എസ്.നായർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.കെ.വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ടി.വി.അശോകൻ, ചന്ദ്രൻ നാലാംവാതുക്കൽ, പിടിഎ പ്രസിഡന്റ് സത്താർ മുക്കുന്നോത്ത്, എൻഎസ്എസ് ജില്ലാ കൺവീനർ മനോജ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ പി.എസ്.ദീപ്തി, പ്രോഗ്രാം ഓഫിസർ ഡോ.ഐ.മുഹമ്മദ് ഷെരീഫ്, ക്ലസ്റ്റർ കൺവീനർ സന്ദീപ് കുമാർ, സ്‌കൂൾ പ്രധാനാധ്യാപിക പി.ആശ, സീനിയർ അസിസ്റ്റന്റ് കെ.വി.അഷറഫ്, അധ്യാപകൻ സി.അയ്യപ്പൻ, എച്ച്എസ്എസ് സ്റ്റാഫ് സെക്രട്ടറി എൻ.ഷൈജു, എൻഎസ്എസ് വൊളന്റിയർ നമിത എന്നിവർ പ്രസംഗിച്ചു. വീട് നിർമാണത്തിനു മേൽനോട്ടം വഹിച്ച എൻജിനീയർ ഷെരീഫിനെ ആദരിച്ചു.