പാലാവയൽ മീനംചേരി മേഖലയിൽ കാട്ടാനശല്യം
പാലാവയൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ മീനംചേരി മേഖലയിൽ കാട്ടാനശല്ല്യം പതിവായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ കാട്ടാനകൾ കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മീനംചേരിയിലെ കൂട്ടുങ്കൽ ചെറിയാന്റെ 60 റബർ തൈകൾ, ഇരുനൂറോളം വാഴകൾ എന്നിവ നശിപ്പിച്ചു. സമീപത്തുതന്നെ ബാബു, ഭാസ്കരൻ,

പാലാവയൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ മീനംചേരി മേഖലയിൽ കാട്ടാനശല്ല്യം പതിവായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാത്രിയിൽ കാട്ടാനകൾ കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം മീനംചേരിയിലെ കൂട്ടുങ്കൽ ചെറിയാന്റെ 60 റബർ തൈകൾ, ഇരുനൂറോളം വാഴകൾ എന്നിവ നശിപ്പിച്ചു. സമീപത്തുതന്നെ ബാബു, ഭാസ്കരൻ, സുരേഷ് എന്നിവരുടെയും കൃഷിയിടങ്ങളിൽ കാട്ടാനകളെത്തി വിളകൾ നശിപ്പിച്ചിരുന്നു.ഈസ്റ്റ് എളേരി പഞ്ചായത്തിലെ വനാതിർത്തിയിൽ പലയിടത്തും സോളർ വേലികളുണ്ടെങ്കിലും മീനംചേരി മേഖലയിലെ ഒരു കിലോമീറ്ററോളം ഭാഗത്ത് പ്രതിരോധ വേലികളില്ല. ഇതിനാലാണ് ഈ പ്രദേശത്തേക്ക് കാട്ടാനകളെത്തുന്നത്. വനാതിർത്തികളിൽ പൂർണമായും സോളർ വേലികൾ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.