കാട്ടിൽ നിന്ന് കൂട്ടംതെറ്റി ‘അതിഥി’യായെത്തി; വീട്ടിലെ വളർത്തു നായ്ക്കൾക്കൊപ്പം പുതുജീവിതം
മാവുങ്കാൽ ∙ കാട്ടിൽ നിന്ന് കൂട്ടംതെറ്റി ‘അതിഥി’യായെത്തിയ വാനരൻ ഇപ്പോൾ ‘വീട്ടുകാരനായി’. കാട്ടിലെ ‘വിരസമായ’ ജീവിതത്തിൽ നിന്ന് മുക്തി തേടിയെത്തിയ കക്ഷി വീട്ടിലെ വളർത്തു നായ്ക്കൾക്കൊപ്പം പുതുജീവിതം അടിച്ചു പൊളിക്കുകയാണ്. ബല്ല അത്തിക്കോത്തെ ശങ്കരന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച.രണ്ടുമാസം മുൻപാണ് ആൺ

മാവുങ്കാൽ ∙ കാട്ടിൽ നിന്ന് കൂട്ടംതെറ്റി ‘അതിഥി’യായെത്തിയ വാനരൻ ഇപ്പോൾ ‘വീട്ടുകാരനായി’. കാട്ടിലെ ‘വിരസമായ’ ജീവിതത്തിൽ നിന്ന് മുക്തി തേടിയെത്തിയ കക്ഷി വീട്ടിലെ വളർത്തു നായ്ക്കൾക്കൊപ്പം പുതുജീവിതം അടിച്ചു പൊളിക്കുകയാണ്. ബല്ല അത്തിക്കോത്തെ ശങ്കരന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. രണ്ടുമാസം മുൻപാണ് ആൺ കുരങ്ങൻ വീടിനു സമീപം പ്രത്യക്ഷപ്പെട്ടത്. ആട്ടിപ്പായിച്ചെങ്കിലും പോകാൻ കൂട്ടാക്കിയില്ല. ക്രമേണ വീട്ടുകാരുമായി ഇണക്കത്തിലായി.
ചോറുൾപ്പെടെ നൽകുന്നതെല്ലാം കഴിച്ചതോടെ ആൾ ആരോഗ്യവാനായെന്ന് ശങ്കരന്റെ ഭാര്യ കാർത്യായനി പറഞ്ഞു. തൊട്ടടുത്ത തറവാട് വീട്ടിലും ദേവസ്ഥാനത്തുമായാണ് കുട്ടിക്കുരങ്ങന്റെ കറക്കം. വീട്ടിലെ വളർത്തു നായ്ക്കളുമായാണ് ചങ്ങാത്തമേറെ. നായ്ക്കുട്ടികളുടെ ദേഹത്തുകയറി മറിയുക, ചെവിയിൽ നുള്ളുക, വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട തുണികൾ എടുത്ത് തെങ്ങിനു മുകളിൽ കൊണ്ടു വയ്ക്കുക തുടങ്ങിയ കുറുമ്പുകളുമായി നാടൻ ജീവിതം ആസ്വദിക്കുന്ന കുരങ്ങൻ പ്രദേശവാസികളുടെ കണ്ണിലുണ്ണിയായി കഴിഞ്ഞു.
ആരു ചോദിച്ചാലും ഹസ്തദാനം ചെയ്യാനും മടിയില്ല. പേടിപ്പിച്ചാൽ ഓടി അടുത്തുള്ള മരത്തിൽ ചാടിക്കയറും. ആളില്ലാത്തപ്പോൾ ഇപ്പോൾ വീട്ടുമുറ്റത്തെ തെങ്ങുകളിൽ നിന്ന് കക്ഷി ഇളനീർ ‘മോഷ്ടിക്കാൻ’ തുടങ്ങിയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ കണ്ടെത്തൽ. തെങ്ങിനു മുകളിലെത്തിക്കുമെന്നുറപ്പുള്ളതിനാൽ ഇപ്പോൾ ഉണങ്ങാനിടുന്ന തുണികളെല്ലാം അയക്കമ്പിയിൽ പരസ്പരം കെട്ടിയിടുകയാണ് വീട്ടുകാർ. അത്രയേറെ ഇണങ്ങിയതിനാൽ ഈ ‘വികൃതിപ്പയ്യനെ’ രണ്ടടി കൊടുത്ത് ‘നന്നാക്കാനും’ കഴിയാത്ത സ്ഥിതിയാണെന്നാണ് വീട്ടുകാരുടെ പക്ഷം.