ബദിയടുക്ക ജലജീവൻ പൈപ്പ് ലൈൻ: ശേഷിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങും
നീർച്ചാൽ ∙ ബദിയടുക്ക പഞ്ചായത്തിലേക്കുള്ള ജലജീവൻ പദ്ധതിയിലെ പൈപ്പ് ലൈനിന്റെ ശേഷിക്കുന്ന പ്രവൃത്തി ഉടനെ തുടങ്ങും.ബോവിക്കാനത്തെ ടാങ്കിൽനിന്നും വെള്ളമെത്തിക്കുന്നതിനു മല്ലം അമ്മങ്കോട്, എടനീർ, എതിർത്തോട് വഴി ബദിയടുക്ക പഞ്ചായത്തിലെ ഏണിയർപ്പിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതിനാണ്

നീർച്ചാൽ ∙ ബദിയടുക്ക പഞ്ചായത്തിലേക്കുള്ള ജലജീവൻ പദ്ധതിയിലെ പൈപ്പ് ലൈനിന്റെ ശേഷിക്കുന്ന പ്രവൃത്തി ഉടനെ തുടങ്ങും. ബോവിക്കാനത്തെ ടാങ്കിൽനിന്നും വെള്ളമെത്തിക്കുന്നതിനു മല്ലം അമ്മങ്കോട്, എടനീർ, എതിർത്തോട് വഴി ബദിയടുക്ക പഞ്ചായത്തിലെ ഏണിയർപ്പിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിച്ച് വിതരണം ചെയ്യുന്നതിനാണ് പൈപ്പ് ലൈൻ വലിക്കുന്നത്.
9 കിലോമീറ്റർ ദൂരത്തേക്ക് ലൈൻ വലിച്ചാണ് ഏണിയർപ്പിലെ 10.5 ലക്ഷം ലീറ്ററിന്റെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനു പൈപ്പിടുന്നതിനുള്ള എതിർത്തോട് എത്തിച്ചത്. ഇപ്പോഴാണ് റോഡ് മുറിക്കുന്നതിനു അനുമതി ലഭിച്ചത്. ഇനി പൈപ്പ് ലൈൻ സ്ഥാപിക്കും. ബദിയടുക്ക പഞ്ചായത്തിൽ 2700 വീട്ടുകാർക്ക് കണക്‌ഷൻ നൽകിയിട്ടുണ്ട്. വെള്ളം ജലസംഭരണിയിലേക്ക് എത്തിക്കുന്ന പൈപ്പ് ലൈനിന്റെ പ്രവൃത്തി പൂർത്തിയാകുന്നതോടെ ജലവിതരണം തുടങ്ങും.
ടാങ്കിൽ നിന്നു ജലവിതരണത്തിനുള്ള പൈപ്പ് ലൈനിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. ഏണിയർപ്പിലെ ജലസംഭരണിയിലേക്കുള്ള ലൈനിന് സമാന്തരമായി പുത്തിഗെ പഞ്ചായത്തിലേക്ക് ബോവിക്കാനത്തെ ജലസംഭരണിയിൽ നിന്നു നേരിട്ട് വെള്ളമെത്തിക്കുന്നതിനുള്ള ലൈനും സ്ഥാപിക്കുന്നുണ്ട്.കുഞ്ചാർ, ചിമ്മിനടുക്ക, ബേള, കുമാരമഗലം, ഏണിയർപ്പ്, മല്ലടുക്ക, കടമ്പള എന്നിവിടങ്ങളിൽ വീടുകളിലേക്ക് ജലമെത്തിക്കുന്നതിനുള്ള ലൈൻ വലിച്ച് മാസങ്ങളായെങ്കിലും ജലവിതരണം തുടങ്ങാനായിട്ടില്ല.