യുവാവിന്റെ തലയറുത്ത് ഫുട്ബോൾ തട്ടിക്കളിച്ച കേസ്: നിർണായകമായത് ശാസ്ത്രീയ തെളിവുകളും
കാസർകോട് ∙ മണൽക്കടത്ത് പൊലീസിന് ഒറ്റിക്കൊടുത്തെന്നാരോപിച്ച് യുവാവിന്റെ തലയറുത്ത കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. കുമ്പള പേരാൽ പൊട്ടോടിമൂലയിലെ അബ്ദുൽ സലാമിനെ (26) കൊന്ന കേസിൽ ജില്ലാ അഡീഷനൽ സെഷൻസ് കോടതി(2) ജഡ്ജി കെ.പ്രിയയാണു വിധി പറഞ്ഞത്. സലാമിന്റെ തലയറുത്ത് പ്രതികൾ ഫുട്ബോൾ പോലെ തട്ടിക്കളിച്ചെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒന്നുമുതൽ 6 വരെ പ്രതികളായ കോയിപ്പാടി ബദരിയ നഗർ സൂഫിയൻ മൻസിലിലെ അബൂബക്കർ സിദ്ദീഖ്(മാങ്ങമുടി സിദ്ദീഖ്–39), പേരാൽ സിറാജ് ക്വാർട്ടേഴ്സിലെ കെ.എസ്.ഉമ്മർ ഫാറൂഖ്(29), പെർവാട് പെട്രോൾ പമ്പിനടുത്തു വാടകവീട്ടിൽ താമസിക്കുന്ന എ.ഷഹീർ(32), ആരിക്കാടി നിയാസ് മൻസിലിൽ നിയാസ്(31), ആരിക്കാടി മളി ഹൗസിൽ ഹരീഷ്(29), കോയിപ്പാടി ബദ്‌രിയ നഗർ മാളിയങ്കര കോട്ടയിലെ ലത്തീഫ്(36) എന്നിവർക്കാണു ശിക്ഷ.

സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ 10 വർഷവും 3 മാസം തടവും വിധിച്ചു. ഈ കേസിൽ അരലക്ഷം രൂപ പിഴയും ചുമത്തി. 6 ലക്ഷം രൂപ അബ്ദുൽ സലാമിന്റെ കുടുംബത്തിനും 2 ലക്ഷം രൂപ നൗഷാദിനും നൽകണം. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം. കേസിൽ രണ്ടുപേരെ കോടതി വിട്ടയച്ചിരുന്നു. 2017 ഏപ്രിൽ 30ന് ആണ് കേസിന് ആസ്പദമായ സംഭവം. മണൽക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് സലാമും സിദ്ദീഖും തമ്മിൽ തർക്കമുണ്ടായിരുന്നു.
പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനെന്ന പേരിൽ സലാമിനെയും സുഹൃത്ത് നൗഷാദിനെയും മൂന്നാം പ്രതി ഷഹീർ മാളിയങ്കര കോട്ടയ്ക്കു സമീപത്തേക്കു വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. മൃതദേഹത്തിൽനിന്ന് 25 മീറ്ററോളം മാറിയാണ് തല കണ്ടെത്തിയത്. കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയായിരുന്നു സലാം. ഒന്നാം പ്രതി അബൂബക്കർ സിദ്ദീഖ് ഒരു വധക്കേസിലും രണ്ടാം പ്രതി ഉമ്മർ ഫാറൂഖ് രണ്ടും കൊലക്കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു.
നിർണായകമായത് ശാസ്ത്രീയ തെളിവുകളും
കാസർകോട് ∙ കൊല നടത്തിയശേഷം പ്രതികൾ മാളിയങ്കരയിലെത്തി, ഇവർ ധരിച്ച വസ്ത്രങ്ങളും ആയുധങ്ങളും പണി നടക്കുന്ന മൊബൈൽ ടവറിന്റെ കുഴിയിലിട്ടു കത്തിച്ചശേഷമാണ് ഒളിവിൽ പോയത്. ഇവ തെളിവെടുപ്പിൽ കണ്ടെത്താൻ കഴിഞ്ഞു. കത്താതെ ബാക്കിയായ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളിൽ മരിച്ച സലാമിന്റെ രക്തം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞതാണു കേസിൽ പ്രധാന തെളിവായത്. കൊലയ്ക്കുപയോഗിച്ച 2 വടിവാളുകളും ഒരു വാളും പിടി മാത്രം കത്തിയ നിലയിൽ ഇവിടെനിന്നു കണ്ടെത്തിയതും പ്രധാന തെളിവായി.
കൊലപാതകത്തിനിടെ, പ്രതികളിലൊരാൾക്കു മുറിവേറ്റിരുന്നു. കർണാടകയിൽ ഒളിവിൽ കഴിയുന്നതിനിടെ അവിടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അപകടത്തിൽ പരുക്കേറ്റതെന്നാണു ഡോക്ടറോടു പറഞ്ഞത്. അന്വേഷണസംഘം ഇതു കണ്ടെത്തി ഡോക്ടറെയടക്കം സാക്ഷിയാക്കി. പ്രതികൾ ഒരുമിച്ചുള്ളതിന്റെ മൊബൈൽ ടവർ രേഖകളും ഷഹീർ സലാമിനെ വിളിച്ചതിന്റെ രേഖകളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.
56 സാക്ഷികളിൽ 26 പേരെ വിസ്തരിച്ചു. 4 പേർ വിചാരണയിൽ കൂറുമാറി. 47 തെളിവുകളാണു പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രതികളും കൊല്ലപ്പെട്ടയാളും തമ്മിലുള്ള മുൻ വൈരാഗ്യവും സിദ്ദീഖിന്റെ മണൽ ലോറി പിടിച്ചതുമൊക്കെ തെളിയിക്കാൻ സാധിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ 6 പേർക്കും ശിക്ഷ വാങ്ങി നൽകനായി.
കുമ്പള സിഐയും നിലവിൽ ബേക്കൽ ഡിവൈഎസ്പിയുമായ വി.വി.മനോജിന്റെ നേതൃത്വത്തിൽ എസ്ഐ ജയശങ്കർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ എന്നിവരുമുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജി.ചന്ദ്രമോഹൻ ഹാജരായി.