കുണ്ടുപ്പള്ളിയിൽ കാട്ടാന വീണ്ടും കൃഷിനശിപ്പിച്ചു
രാജപുരം∙ റാണിപുരം കുണ്ടുപ്പള്ളിയില്‍ തിങ്കളാഴ്ച രാത്രിയും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു.വനാതിർത്തിയിൽ ആനകള്‍ തമ്പടിക്കുന്ന സ്വകാര്യ വ്യക്തികളുടെ കാട് മൂടിക്കിടക്കുന്ന സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇന്നലെ വൈകിട്ട് മണിക്കൂറുകളോളം തിരച്ചിൽ നടത്തി. വനത്തിന് സമീപമുള്ള 2 കിലോമീറ്റർ

രാജപുരം∙ റാണിപുരം കുണ്ടുപ്പള്ളിയില്‍ തിങ്കളാഴ്ച രാത്രിയും ആനയിറങ്ങി കൃഷികൾ നശിപ്പിച്ചു. വനാതിർത്തിയിൽ ആനകള്‍ തമ്പടിക്കുന്ന സ്വകാര്യ വ്യക്തികളുടെ കാട് മൂടിക്കിടക്കുന്ന സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇന്നലെ വൈകിട്ട് മണിക്കൂറുകളോളം തിരച്ചിൽ നടത്തി.
വനത്തിന് സമീപമുള്ള 2 കിലോമീറ്റർ ചുറ്റളവിലാണ് പനത്തടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.സേസപ്പയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. തിരച്ചിലിൽ ആനയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർച്ചയായി 5ാം ദിവസമാണ് ഇവിടെ ആന കൃഷി സ്ഥലത്ത് എത്തുന്നത്.
ബിഎഫ്ഒ ആർ.കെ.രാഹുൽ, ശിഹാബുദ്ദീൻ, വിമൽരാജ്, വി.വി.വിനീത്, വാച്ചർമാരായ സുരേഷ്, അരുൺ ജാണു, എ.വേണുഗോപാലൻ, രതീഷ്, റാണിപുരം വനസംരക്ഷണ സമിതി ട്രഷറർ എം.കെ.സുരേഷ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ.മോഹനൻ, നാട്ടുകാരായ യോഗേഷ് കുമാർ എം.കെ.ബാലകൃഷ്ണൻ, കെ.മോഹനൻ, കെ.ഗംഗാധരൻ, മോഹനൻ ജോയ്സി, പത്മകുമാർ, ഉണ്ണി തുടങ്ങി 20 ഓളം നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു.