കാസർകോട് ∙ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ‘കരുതലും കൈത്താങ്ങും’ എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ ആദ്യ താലൂക്ക് തല അദാലത്ത് കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു

കാസർകോട് ∙ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ‘കരുതലും കൈത്താങ്ങും’ എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ ആദ്യ താലൂക്ക് തല അദാലത്ത് കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ‘കരുതലും കൈത്താങ്ങും’ എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ ആദ്യ താലൂക്ക് തല അദാലത്ത് കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംവദിക്കുന്നതിലൂടെ കൂടുതൽ എളുപ്പത്തിൽ ജനങ്ങളുടെ പരാതികൾക്കു പരിഹാരം കാണാനുള്ള ശ്രമമാണ് ‘കരുതലും കൈത്താങ്ങും’ എന്ന അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ജില്ലയിലെ ആദ്യ താലൂക്ക് തല അദാലത്ത് കാസർകോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയപരമായി തീരുമാനമെടുക്കേണ്ട, സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സ് ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികളിലൂടെ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദാലത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. 

എംഎൽഎമാരായ എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാ അധ്യക്ഷൻ അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എ.സൈമ, സിജി മാത്യു, കലക്ടർ കെ.ഇമ്പശേഖർ, എഡിഎം പി.അഖിൽ എന്നിവർ പ്രസംഗിച്ചു. ജനുവരി 3ന് ഹൊസ്ദുർഗിലും 4ന് മഞ്ചേശ്വരത്തും 6ന് വെള്ളരിക്കുണ്ട് താലൂക്കിലും അദാലത്ത് നടക്കും.

ADVERTISEMENT

119 അപേക്ഷകൾ  തീർപ്പാക്കി
കാസർകോട് ∙ ‘കരുതലും കൈത്താങ്ങും ’ജില്ലയിലെ ആദ്യ താലൂക്ക് തല പരാതി പരിഹാര’ അദാലത്തിൽ 119 അപേക്ഷകൾ തീർപ്പാക്കി. 46 പുതിയ അപേക്ഷകൾ സ്വീകരിച്ചു. പുതുതായി സ്വീകരിച്ച പരാതികളിൽ രണ്ടാഴ്ചയ്ക്കകം നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.അബ്ദുറഹ്മാൻ എന്നിവർ  അറിയിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും എം.ടി.വാസുദേവൻ നായർക്കും അനുശോചനം രേഖപ്പെടുത്തിയാണ് അദാലത്ത് തുടങ്ങിയത്.

റോഡ് പുനഃസ്ഥാപിക്കും 
∙കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ‘കരുതലും കൈത്താങ്ങും’  അദാലത്തിന് എത്തിയ ബന്തടുക്കയിലെ ഗീത പ്രതാപൻ മടങ്ങിയത് ആശ്വാസത്തോടെ. ഭിന്നശേഷിക്കാരായ 2 ആൺമക്കളുള്ള ഗീതയുടെ വീട്ടിലേക്കുള്ള റോഡ് കഴിഞ്ഞ 5 വർഷമായി തടസ്സപ്പെട്ട നിലയിലാണ്. ഇതുകാരണം 90% ഭിന്നശേഷിക്കാരനായ മകനെ ചുമന്ന് ആശുപത്രിയിലേക്കു പോകേണ്ട അവസ്ഥയാണെന്ന് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് വിവരിക്കവെ അവർ പൊട്ടിക്കരഞ്ഞു. ‘26 വർഷം ഞങ്ങൾ ഉപയോഗിച്ച റോഡാണ് ഒറ്റ വ്യക്തിയുടെ എതിർപ്പ് കാരണം മുടങ്ങിയത്. മക്കളെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതിനാൽ റോഡില്ലാത്ത സ്വന്തം വീട് അടച്ചിട്ട് ബന്തടുക്ക ടൗണിൽ വാടകയ്ക്ക് കഴിയുകയാണ്’ – ഗീത പറഞ്ഞു. 40കാരനായ മൂത്ത മകനെ ചുമന്നുകൊണ്ടു പോകുന്ന ചിത്രവും അവർ മന്ത്രിയെ കാണിച്ചു. റോഡ് ഉടൻ പുനഃസ്ഥാപിക്കാൻ കുറ്റിക്കോൽ പഞ്ചായത്ത് സെക്രട്ടറിയോടു മന്ത്രി നിർദേശിച്ചു. 

ADVERTISEMENT

കർഷകർക്ക്  നഷ്ടപരിഹാരം 
വന്യജീവി ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചതിൽ പരാതിയുമായി അദാലത്തിൽ എത്തിയവർ മടങ്ങിയത് നഷ്ടപരിഹാരത്തുക  അനുവദിച്ചുള്ള  ഉത്തരവുമായി.  കാറഡുക്ക കൊട്ടംകുഴിയിലെ കെ.കുഞ്ഞിരാമൻ, മുളിയാറിലെ സുകുമാരൻ നായർ എന്നിവർക്കാണു യഥാക്രമം 5,505 രൂപ, 8,538 രൂപ നഷ്ട പരിഹാരമായി നൽകാനുള്ള  വനംവകുപ്പിന്റെ  ഉത്തരവ് മന്ത്രി വി.അബ്ദുറഹ്മാൻ വിതരണം ചെയ്തത്. ഫണ്ട് വരുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കും. സുകുമാരൻ നായരുടെ തെങ്ങ്, വാഴ കൃഷി എന്നിവ കുരങ്ങ് നശിപ്പിച്ചുവെന്ന പരാതിയെത്തുടർന്നാണു നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവു ലഭിച്ചത്.

പഴയ കെട്ടിടം പൊളിച്ചുമാറ്റും
കാറഡുക്ക കർമംതൊടി കുടുംബാരോഗ്യ ഉപകേന്ദ്രം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റാൻ അദാലത്തിൽ ഉത്തരവായി. കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് കാറഡുക്ക കൊട്ടംകുഴി സ്വദേശി സുരേഷ് കുമാറാണ് അദാലത്തിൽ പരാതിപ്പെട്ടത്. 

English Summary:

Karuthalum Kaiththaangum adalath brings ministers and the public together to resolve complaints. This initiative, launched in Kasargod, aims to streamline grievance redressal and reduce pending files across Kerala.