കാസർഗോഡ് ജില്ലയിൽ ഇന്ന് (30-12-2024); അറിയാൻ, ഓർക്കാൻ
ഒഴിവ് ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു ഓവർസീയർ നിയമനത്തിനുള അഭിമുഖം ജനുവരി 3ന് 11ന് പഞ്ചായത്ത് ഒാഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഗാനാഞ്ജലി വാട്സാപ്കൂട്ടായ്മ പുതുവത്സരാഘോഷംജനുവരി 2ന് ചട്ടഞ്ചാൽ∙ഗാനാഞ്ജലി വാട്സാപ് കൂട്ടായ്മയുടെ പുതുവത്സരാഘോഷവും പ്രഥമ ഗാനാഞ്ജലി പുരസ്കാര

ഒഴിവ്
ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിൽ എൽഐഡി ആൻഡ് ഇഡബ്ല്യു ഓവർസീയർ നിയമനത്തിനുള അഭിമുഖം ജനുവരി 3ന് 11ന് പഞ്ചായത്ത് ഒാഫിസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഗാനാഞ്ജലി വാട്സാപ് കൂട്ടായ്മ പുതുവത്സരാഘോഷം ജനുവരി 2ന്
ചട്ടഞ്ചാൽ∙ഗാനാഞ്ജലി വാട്സാപ് കൂട്ടായ്മയുടെ പുതുവത്സരാഘോഷവും പ്രഥമ ഗാനാഞ്ജലി പുരസ്കാര സമർപ്പണവും ആദരിക്കലും അനുമോദനവും ജനുവരി 2 വൈകിട്ട് 6 മുതൽ കാവും പള്ളത്ത് നടക്കും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും. ഗാനാഞ്ജലി പുരസ്കാരം കവി എ.ബെണ്ടിച്ചാലിനു സമ്മാനിക്കും. വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ച ഉസ്താദ് ഹസ്സൻഭായി, ആർട്ടിസ്റ്റ് കുൽസു അബ്ദുല്ല, ജാനകി അമ്മ എന്നിവരെ ആദരിക്കും. അഭിന അഭിനവിനെ ആദരിക്കും.
പുതുവത്സരദിനം ആഘോഷ പരിപാടികൾ നാളെ
കാസർകോട്∙കോലായും ബിആർക്യു അസോസിയേഷനും ചേർന്നു നടത്തുന്ന പുതുവത്സരദിനാഘോഷ പരിപാടികൾ നാളെ വൈകിട്ട് 6ന് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടക്കും. ഉസ്താദ് ഖാലിദ് സാബും സംഘവും അവതരിപ്പിക്കുന്ന ഖവാലി ഗസൽ സന്ധ്യയും തണ്ടർ ബേഡ്സ് മ്യൂസിക്കൽ സംഘത്തിന്റെ ഗാനങ്ങളും അരങ്ങേറും.
കളിയാട്ട ഉത്സവം ഇന്ന്
പരപ്പ∙ മുണ്ട്യാനം വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ കളിയാട്ട ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് 7ന് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിര ,കുട്ടികളുടെ നൃത്തം, മംഗലംകളി. 11ന് തോറ്റംപുറപ്പാട്. 12ന് കരോക്കെ ഗാനമേള. 31 ന് രാവിലെ 10ന് ചാമുണ്ഡേശ്വരിയുടെ പുറപ്പാട്. അന്നദാനം. തുടർന്ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്, 2.0ന് ഗുളികൻ ദൈവത്തിന്റെ പുറപ്പാട്. തുലാഭാരം 5ന് വിഷ്ണുമൂർത്തിയുടെ ക്ഷേത്രപ്രദക്ഷിണവും വൈകുണ്ഡയാത്രയും തെയ്യം പാടിപിരിയലും. വിളക്കിലരിയിടൽ ചടങ്ങകളോടുകൂടി സമാപിക്കും.