ശ്രവണസഹായി വിതരണം ചെയ്യുന്നു കാസർകോട് ∙ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു ശ്രവണ സഹായി വിതരണം ചെയ്യുന്നു. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലെ ആലത്തുംപാറ 12ാം വാർഡ്, പള്ളിക്കര പഞ്ചായത്ത് പനയാൽ വില്ലേജിൽ ബേക്കൽ ഇരിയ, ചെറുവത്തൂർ പഞ്ചായത്ത് തുരുത്തി വില്ലേജ് 16ാം വാർഡ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രവണസഹായി വിതരണം ചെയ്യുന്നു
കാസർകോട് ∙ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു ശ്രവണ സഹായി വിതരണം ചെയ്യുന്നു. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലെ ആലത്തുംപാറ 12ാം വാർഡ്,  പള്ളിക്കര പഞ്ചായത്ത് പനയാൽ വില്ലേജിൽ ബേക്കൽ ഇരിയ, ചെറുവത്തൂർ പഞ്ചായത്ത് തുരുത്തി വില്ലേജ് 16ാം വാർഡ്, അജാനൂർ പഞ്ചായത്ത് രാവണേശ്വരം വെള്ളംതട്ട വാർഡ് നമ്പർ ഒന്ന് എന്നീ 4 പ്രദേശങ്ങളിലെ ഓരോ ഗുണഭോക്താക്കൾക്കാണു ശ്രവണസഹായി അനുവദിക്കുന്നത്. അപേക്ഷ 20ന് അകം ജില്ലാ സാമൂഹിക നീതി ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. 04994–255074.

അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ഗവ. മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങളിൽ ഒഴിവുള്ള ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിബിഎസും ടിസിഎംസി റജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ 27ന് 11ന് അഭിമുഖത്തിനു ഹാജരാകണം.

ADVERTISEMENT

കാസർകോട് ∙ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്‌കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ വാർഡൻ, കുക്ക്, ആയ, ഗാർഡനർ കം സ്‌കാവഞ്ചർ, സ്വീപ്പർ, ഹെൽപർ, മെസ് ബോയ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഏപ്രിൽ 15ന് 5ന് അകം ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നൽകണം. വാർഡൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിഗ്രി, ബിഎഡ് യോഗ്യതയുണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, ബി-ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാസർകോട്, പി.ഒ.വിദ്യാനഗർ – 671123. ഫോൺ: 04994–255466

കോടോം ബേളൂർ പഞ്ചായത്ത് ഓഫിസ് ഇന്നു പ്രവർത്തിക്കും
രാജപുരം ∙ നികുതി അടയ്ക്കുന്നവരുടെ സൗകര്യാർഥം കോടോം ബേളൂർ പഞ്ചായത്ത് ഓഫിസ് ഇന്നു രാവിലെ 10 മുതൽ 3 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.