കാഞ്ഞങ്ങാട്ട് ഗതാഗതക്കുരുക്ക്; കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട് ∙ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നിരനീണ്ടു. കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര പലപ്പോഴും സ്മൃതി മണ്ഡപം വരെ നീണ്ടു. പൊരിവെയിലത്ത് ഗതാഗത നിയന്ത്രിക്കാൻ

കാഞ്ഞങ്ങാട് ∙ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നിരനീണ്ടു. കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ നിര പലപ്പോഴും സ്മൃതി മണ്ഡപം വരെ നീണ്ടു. പൊരിവെയിലത്ത് ഗതാഗത നിയന്ത്രിക്കാൻ ഹോംഗാർഡും പൊലീസും ഏറെ പാടുപെട്ടു. പെരുന്നാൾ ആഘോഷം അടുത്തുവരുന്നതിന്റെ മുന്നോടിയായി നഗരത്തിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരുന്നില്ല. ഇതാണ് തിരക്ക് നിയന്ത്രണാതീതമാകാൻ കാരണം. സർവീസ് റോഡുകളിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതും തിരക്ക് കൂടാൻ കാരണമായി. ഹോംഗാർഡിന് പുറമേ ആവശ്യത്തിന് പൊലീസിനെയും ഗതാഗതം നിയന്ത്രിക്കാൻ ചുമതലപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വരുംദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.