എൻമകജെ പഞ്ചായത്തിലെ ഗവ. ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; വലഞ്ഞ് രോഗികൾ

എൻമകജെ ∙ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമായ എൻമകജെ പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. പെർല, വാണിനഗർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടർമാരില്ലാത്തത്.പെർല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ഇദ്ദേഹത്തിനു

എൻമകജെ ∙ എൻഡോസൾഫാൻ ദുരിതബാധിത പ്രദേശമായ എൻമകജെ പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. പെർല, വാണിനഗർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് ഡോക്ടർമാരില്ലാത്തത്.പെർല കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു മെഡിക്കൽ ഓഫിസർ മാത്രമാണുള്ളത്. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ഇദ്ദേഹത്തിനു ഭരണപരമായ ഒട്ടേറെ ജോലികളുണ്ട്. നിർവഹണ ഉദ്യോഗസ്ഥൻ കൂടിയാണ് മെഡിക്കൽ ഓഫിസർ.പഞ്ചായത്ത് നിയമിച്ച താൽക്കാലിക ഡോക്ടർ ഉള്ളതുകൊണ്ട് ആശുപത്രി അടച്ചിടേണ്ടി വരുന്നില്ലെന്നു മാത്രം.
സായാഹ്ന ഒപി നടത്താൻ വേണ്ടിയാണ് പഞ്ചായത്ത് ഡോക്ടറെ നിയമിച്ചത്. പക്ഷേ ഡോക്ടർ ഇല്ലാത്തതുമൂലം രാവിലെ തന്നെ അദ്ദേഹത്തിനു ആശുപത്രിയിലെത്തേണ്ടി വരുന്നു. ഇതോടെ സായാഹ്ന ഒപി ഇല്ലാതാവുകയും ചെയ്തു. ഒരു ഫാർമസിസ്റ്റിന്റെയും കുറവുണ്ട്. ദിവസേന നൂറ്റമ്പതോളം പേരാണ് ഇവിടെ എത്തുന്നത്. ഒരു ഡോക്ടർ ആയതിനാൽ വലിയ തിരക്കും ഉണ്ടാകുന്നു.വാണിനഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കാര്യമാണ് ഏറെ കഷ്ടം. ആഴ്ചയിൽ 2 ദിവസം മാത്രമാണ് ഇവിടെ ഡോക്ടർ എത്തുന്നത്. ബാക്കി 5 ദിവസവും വെറുതെ തുറന്നിടുകയാണ്.
അംഗഡിമുഗർ, കിന്നിങ്കാർ പിഎച്ച്സികളിലെ ഡോക്ടർമാർക്ക് ഓരോ ദിവസം ഇവിടെ ചുമതല നൽകിയിരിക്കുകയാണ്. സർക്കാർ ഒരു കോടിയോളം രൂപ ചെലവഴിച്ച് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിച്ചെങ്കിലും ഡോക്ടറില്ലാത്തതു കാരണം അതിന്റെ ഗുണം കിട്ടുന്നില്ല. ലാബ് ആരംഭിക്കാൻ ഇവിടെ യന്ത്രസാമഗ്രികൾ എത്തിച്ചിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. മഴക്കാലത്ത് പകർച്ചപ്പനികൾ പടരാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.