അച്ഛനെ തലയ്ക്കടിച്ചു കൊന്ന കേസിൽ മകന് 8 വർഷം കഠിനതടവ്

കാസർകോട് ∙ അച്ഛനെ വിറകുകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിൽ മകന് 8 വർഷം കഠിനതടവും 50000 രൂപ പിഴയും.ചിറ്റാരിക്കൽ അതിരുമാവു കോളനിയിലെ പാപ്പിനിവീട്ടിൽ ദാമോദരൻ (62) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ അനീഷിനാണ് (36) കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്.പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ്

കാസർകോട് ∙ അച്ഛനെ വിറകുകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസിൽ മകന് 8 വർഷം കഠിനതടവും 50000 രൂപ പിഴയും.ചിറ്റാരിക്കൽ അതിരുമാവു കോളനിയിലെ പാപ്പിനിവീട്ടിൽ ദാമോദരൻ (62) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ അനീഷിനാണ് (36) കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എ.മനോജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. പ്രതി 400 ദിവസത്തോളം റിമാൻഡിലായിരുന്നു. അത് ശിക്ഷയിൽ കുറവുചെയ്യും.
2019 ജൂൺ 28നു രാത്രി വീട്ടിൽ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ദാമോദരന്റെ ഭാര്യയും മറ്റു 2 മക്കളും ഉൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ചിറ്റാരിക്കൽ എസ്ഐ ആയിരുന്ന കെ.പി.വിനോദ് കുമാറാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.