ലഹരി: 41 ദിവസത്തിനുള്ളിൽ 304 കേസുകൾ
കാസർകോട് ∙ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകവേ 41 ദിവസത്തിനുള്ളിൽ ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 304 ലഹരിക്കേസുകൾ. ഇതിൽ 312 പ്രതികളിൽ 311 പേരെ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. ഹൊസ്ദുർഗിലാണു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 45 കേസുകളാണു ഇവിടെയുള്ളത്.

കാസർകോട് ∙ ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകവേ 41 ദിവസത്തിനുള്ളിൽ ജില്ലയിൽ പൊലീസ് റജിസ്റ്റർ ചെയ്തത് 304 ലഹരിക്കേസുകൾ. ഇതിൽ 312 പ്രതികളിൽ 311 പേരെ പിടികൂടിയതായി ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു.
ഹൊസ്ദുർഗിലാണു കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 45 കേസുകളാണു ഇവിടെയുള്ളത്. മഞ്ചേശ്വരം –27, കുമ്പള –16, കാസർകോട് –35, വിദ്യാനഗർ –23, ബദിയടുക്ക –22, ബേക്കൽ –35, മേൽപറമ്പ –19, ആദൂർ –11, ബേഡകം –14, അമ്പലത്തറ –8, രാജപുരം –12, നീലേശ്വരം –10, ചന്തേര –20, ചീമേനി –3, വെള്ളരിക്കുണ്ട് –3, വനിതാ പൊലീസ് സ്റ്റേഷൻ – 4 എന്നിങ്ങനെയാണു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാണിജ്യ വിഭാഗങ്ങളിൽ ആറും ചെറുകിട, ഇടത്തരം വിഭാഗങ്ങളിലായി 31 കഞ്ചാവ് ബീഡിയും എംഡിഎംഎ ഉപയോഗിച്ചതിനുമായി 267 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്കൂൾ വിദ്യാർഥികൾ കഞ്ചാവ് ഉപയോഗിക്കുന്നതു കണ്ടെത്തിയതിനാൽ രക്ഷിതാക്കൾ വിദ്യാർഥികളെ നിരീക്ഷിക്കണമെന്നും പൊലീസ് പറഞ്ഞു. ലഹരി വിൽപന ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കേണ്ട നമ്പർ: 9497964422