പത്ത് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി 3 പേർ പിടിയിൽ
കൊട്ടാരക്കര∙ മൊത്ത വിപണിയിൽ 1.15 ലക്ഷം രൂപ വിലയുള്ള 10 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർ പിടിയിൽ. രണ്ട് പേർ കാറിൽ നിന്ന് ഓടിയൊളിച്ചു. കുടപ്പനമൂട് കോവല്ലൂർ ലീല വിലാസത്തിൽ ഡാനി കുര്യൻ (34), വെള്ളറട കാരംമൂട് പ്രിൻസ് ഭവനിൽ ആർ. പ്രശാന്ത് (30), അമ്പൂരി

കൊട്ടാരക്കര∙ മൊത്ത വിപണിയിൽ 1.15 ലക്ഷം രൂപ വിലയുള്ള 10 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേർ പിടിയിൽ. രണ്ട് പേർ കാറിൽ നിന്ന് ഓടിയൊളിച്ചു. കുടപ്പനമൂട് കോവല്ലൂർ ലീല വിലാസത്തിൽ ഡാനി കുര്യൻ (34), വെള്ളറട കാരംമൂട് പ്രിൻസ് ഭവനിൽ ആർ. പ്രശാന്ത് (30), അമ്പൂരി വെള്ളറിക്കുന്ന് പ്രണവ് ഹൗസിൽ പി. പ്രണവ് (27) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കാറും കസ്റ്റഡിലെടുത്തു. അമ്പൂരി സ്വദേശികളായ ജഗൻദേവ്, സുരേഷ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.
തമിഴ്നാട്ടിൽ നിന്നു വിൽപനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപന്നങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എംസി റോഡിൽ പുലമൺ ജംക്‌ഷനിൽ നിന്നു പിടികൂടിയത് എസ്പി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ടൗണിൽ പൊലീസ് വിന്യാസം നടത്തിയിരുന്നു. കൊട്ടാരക്കര എസ്ഐ ആർ.രാജീവ്, ട്രാഫിക് എസ്ഐ എസ്. സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സ്ഥലങ്ങളിലായി നിരീക്ഷണം നടത്തി. പുലമണിൽ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട കാർ വളഞ്ഞാണ് പൊലീസ് , സംഘത്തെ പിടികൂടിയത്.
കൊട്ടാരക്കര ഡിവൈഎസ്പി എസ്. നാസറുദ്ദീന്റെ നേതൃത്വത്തിൽ എസ് ഐമാരായ എസ്. സുധീഷ്, ആർ. രാജീവ്, സാബുജി മാസ്, തോമസ് മാത്യു, അജയൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഷിബു, മഹേന്ദ്രൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.