കടവൂർ ജയൻ വധക്കേസ്: 9 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, ലക്ഷം വീതം പിഴ
കൊല്ലം ∙ ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയൻ എന്ന തൃക്കടവൂർ കോയിപ്പുറത്തു വീട്ടിൽ രാജേഷിനെ(38) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 4 വർഷവും 3 മാസവും

കൊല്ലം ∙ ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയൻ എന്ന തൃക്കടവൂർ കോയിപ്പുറത്തു വീട്ടിൽ രാജേഷിനെ(38) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിലായി 4 വർഷവും 3 മാസവും കൂടി കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ട ജയന്റെ അമ്മയ്ക്കു നൽകണം. കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ മൂന്നു തവണ വിധി പറയുന്നതു മാറ്റി വച്ചിരുന്നു.
തുടർന്ന് അടുത്ത 14ന് പറയാനിരുന്ന വിധി, പ്രതികൾ ഇന്നലെ രാവിലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതോടെ കോടതി പുറപ്പെടുവിക്കുകയായിരുന്നു. കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി.വിനോദ് (42), കൊറ്റങ്കര ഇടയത്തു വീട്ടിൽ ജി.ഗോപകുമാർ (36), കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ പ്രിയരാജ് (അനിയൻകുഞ്ഞ് – 39), പരപ്പത്തു ജംക്‌ഷൻ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ് (29), കിഴക്കടത്ത് എസ്.അരുൺ (ഹരി–34), മതിലിൽ അഭി നിവാസിൽ രജനീഷ് (രഞ്ജിത് – 31), ലാലിവിള വീട്ടിൽ ദിനരാജ് (31), കടവൂർ ഞാറയ്ക്കൽ ഗോപാല സദനത്തിൽ ആർ. ഷിജു (36) എന്നിവർക്കാണു ശിക്ഷ വിധിച്ചത്.
ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന ഹൈക്കോടതി നിർദേശം പാലിച്ചില്ലെന്നു കാട്ടി ഒന്നാം പ്രതി വിനോദ് ഇന്നലെ രാവിലെ ഹർജി നൽകിയെങ്കിലും കോടതി തള്ളി. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേഷിനെ സംഘടന വിട്ടതിലുള്ള വൈരാഗ്യത്തിൽ 2012 ഫെബ്രുവരി 7നു പകൽ 11നു പ്രതികൾ കൊലപ്പെടുത്തി എന്നാണു കേസ്.സി. പ്രതാപചന്ദ്രൻ പിള്ള, കെ.ബി.മഹേന്ദ്ര, വിഭു ആർ.നായർ എന്നിവർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.