റെക്കോർഡ് ഏക്കത്തുകയുടെ തലപ്പൊക്കത്തിൽ തൃക്കടവൂർ ശിവരാജു
കൊല്ലം ∙ തലയെടുപ്പിന്റെ ആനച്ചന്തം കൊണ്ട് ആരാധകരെ ആനന്ദത്തിൽ ആറാടിക്കുന്ന തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുകയുടെ തിളക്കം. കല്ലുവാതുക്കൽ മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു തൃക്കടവൂരിന്റെ ഗജരാജൻ തിടമ്പേറ്റുന്നതു 3.19 ലക്ഷം രൂപയ്ക്ക്. ഈ മാസം 23നാണ് ഉത്സവ എഴുന്നള്ളത്ത്. തിരുവിതാംകൂർ ദേവസ്വം

കൊല്ലം ∙ തലയെടുപ്പിന്റെ ആനച്ചന്തം കൊണ്ട് ആരാധകരെ ആനന്ദത്തിൽ ആറാടിക്കുന്ന തൃക്കടവൂർ ശിവരാജുവിന് റെക്കോർഡ് ഏക്കത്തുകയുടെ തിളക്കം. കല്ലുവാതുക്കൽ മാടൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു തൃക്കടവൂരിന്റെ ഗജരാജൻ തിടമ്പേറ്റുന്നതു 3.19 ലക്ഷം രൂപയ്ക്ക്. ഈ മാസം 23നാണ് ഉത്സവ എഴുന്നള്ളത്ത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫിസിലെത്തി ക്ഷേത്രം ഭാരവാഹികൾ ഏക്കത്തുകയായി 3,19,713 രൂപ അടച്ചു. കേരളത്തിലെ തലയെടുപ്പുള്ള ആനകളിലെ മുമ്പൻമാരിൽ ഒരാളാണു ശിവരാജു. തെക്കൻ കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള ആനയും തൃക്കടവൂർ ശിവരാജു തന്നെ.
ബോർഡിന്റെ വകയായുളള ആനകളുടെ സംരക്ഷണത്തിനുള്ള ക്ഷേമനിധി അക്കൗണ്ടിലേക്കാണ് ഈ തുക പോകുന്നത്. ആനകളെ എഴുന്നള്ളിക്കാനായി നൽകേണ്ട ഒരു ദിവസത്തെ എഴുന്നെള്ളിപ്പ് വാടകത്തുകയെയാണ് ഏക്കത്തുക . ഇതു കൂടാതെ വാഹനത്തിൽ ആനയെ സ്ഥലത്ത് എത്തിക്കുന്നതിനും തിരികെ എത്തിക്കുന്നതിനും വേണ്ടി വരുന്ന ചെലവുകളും സംഘാടകർ വഹിക്കണം.