ADVERTISEMENT

കൊല്ലം ∙ ‘ആദ്യമായി പഠിച്ച സ്കൂളിനു നിങ്ങളെന്തു നൽകി..?’ ഈ ചോദ്യം പുനലൂരിലെ ചിത്രകാരൻ പ്രമോദ് പുലിമലയിലിനോട് ആണെങ്കിൽ മറുപടിയിങ്ങനെ: ‘12 എണ്ണച്ചായച്ചിത്രങ്ങൾ നൽകി, ബാക്കി ഉടൻ നൽകും. ഞാൻ വരച്ച 100 ചിത്രങ്ങൾകൊണ്ടു ഞാനാദ്യമായി പഠിച്ച എൽപി സ്കൂളിന്റെ ചുമരുകൾ നിറയ്ക്കും.’ 100 ചിത്രങ്ങളോ, എന്നു ചിന്തിച്ച് അമ്പരക്കേണ്ട! സംഗതി കാര്യമാണ്. തന്റെ മാതൃവിദ്യാലയമായ കമുകുംചേരി ഗവ.ന്യൂ എൽപി സ്കൂളിനാണു പ്രമോദ് മഹദ് വ്യക്തികളുടെ എണ്ണച്ചായച്ചിത്രങ്ങൾ വരച്ചു നൽകിയത്.

ഒരു വർഷം കൊണ്ട് 100 ചിത്രങ്ങൾ വരച്ചു നൽകുകയാണു ലക്ഷ്യമെന്നു പ്രമോദ് പറ ഞ്ഞു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 12 ചിത്രങ്ങൾ വരച്ചു നൽകിയത്. അടുത്ത അധ്യയന വർഷം പ്രവേശനോത്സവത്തോട് അനുബന്ധിച്ച് 10 ചിത്രങ്ങൾ കൂടി പൂർത്തിയാക്കി നൽകും. പ്രമോദിന്റെ മകളും ഇതേ സ്കൂളിലെ വിദ്യാർഥിനിയാണ്. ‘ഞങ്ങൾ പൂർവ വിദ്യാർഥികൾ ചേർന്നു സ്കൂളിനായി എന്തു ചെയ്യാം എന്ന ആലോചിക്കുന്നതിനിടെയാണു ചിത്രം വരച്ചു നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.’ പ്രമോദ് പറയുന്നു.

ചിത്രം വരച്ചു നൽകുന്ന ഉദ്യമം ഏറ്റെടുത്തതിനു ശേഷം പ്രമോദ് ആദ്യം വരച്ചു നൽകിയത് ഗാന്ധിജിയുടെ ചിത്രമാണ്. പിന്നീട് രവീന്ദ്രനാഥ ടഗോറിന്റെ ചിത്രം വരച്ചു നൽകി. അതിനുശേഷം ഓരോ ക്ലാസ് മുറികളിലേക്കും ഓരോ ചിത്രങ്ങൾ വീതം. ആദ്യഘട്ടത്തിൽ വരച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു നൽകുന്നതിന് ആവശ്യമായ സഹായം സ്കൂളിലെ തന്നെ മറ്റൊരു പൂർവ വിദ്യാർഥി ഏറ്റെടുക്കുകയായിരുന്നു. അടുത്ത 3 ചിത്രങ്ങൾ ഫ്രെയിം ചെയ്യുന്നതിനുള്ള സഹായവാഗ്ദാനവും ലഭിച്ചിട്ടുണ്ട്. സിനിമകളിൽ കലാസംവിധാനം ചെയ്യുന്ന പ്രമോദ് ഗ്രാഫിക് ഡിസൈനർ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com