ഉത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചത് 8 സംശയങ്ങൾ; സൂരജ് കുടുങ്ങിയത് ഇങ്ങനെ
അഞ്ചൽ ∙ രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടർന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കൾക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാൻ ഇടയാക്കിയത്. എസ്പിക്കു നൽകിയ പരാതിയിൽ അവർ ഉന്നയിച്ച പ്രധാന സംശയങ്ങൾ: 1. രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക. 2.

അഞ്ചൽ ∙ രണ്ടാമതും പാമ്പു കടിയേറ്റതിനെത്തുടർന്നു ഉത്ര മരിച്ചതിനു പിന്നാലെ മാതാപിതാക്കൾക്കുണ്ടായ സംശയങ്ങളാണ് കൊലപാതകം വെളിച്ചത്തുവരാൻ ഇടയാക്കിയത്. എസ്പിക്കു നൽകിയ പരാതിയിൽ അവർ ഉന്നയിച്ച പ്രധാന സംശയങ്ങൾ:
1. രണ്ടു തവണ വീടിനുള്ളിൽ വച്ചു പാമ്പുകടിയേൽക്കുക. രണ്ടു തവണയും ഉത്ര അത് അറിയാതിരിക്കുക.
2. ഫെബ്രുവരി 29ന് ആദ്യം വീട്ടിൽ പാമ്പിനെ കണ്ടപ്പോൾ പാമ്പുപിടിത്തക്കാരന്റെ കയ്യടക്കത്തോടെ സൂരജ് അതിനെ പിടികൂടി.
3. ഉത്രയുടെയും സൂരജിന്റെയും ജോയിന്റ് അക്കൗണ്ട് ലോക്കർ തുറക്കാൻ ഭാര്യയോടു പറയാതെ മാർച്ച് 2നു പകൽ സൂരജ് ബാങ്കിലെത്തി. അന്നു രാത്രി ഉത്രയ്ക്കു പാമ്പു കടിയേറ്റു.
4. ഉത്ര മരിക്കുന്നതിനു തലേന്നു വീട്ടിലെത്തിയ സൂരജ് 12.30നു ശേഷം ഉറങ്ങിയെന്നു പറയുന്നു. രാവിലെ 7 മണി കഴിയാതെ, ചായ ബെഡിൽ കിട്ടാതെ ഉറക്കം എഴുന്നേൽക്കാത്ത സൂരജ് അന്നു രാവിലെ 6 മണിക്ക്ഉ ണരുന്നു. ഭാര്യ ചലനമില്ലാതെ കിടക്കുന്നത് അറിയുന്നില്ല.
5. മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റം.
6. ഉത്ര മരിച്ചതിന്റെ തലേന്ന് രാത്രി 10.30ന് അമ്മ മണിമേഖല കിടപ്പുമുറിയുടെ ജനാല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാൽ അതു തുറന്നു കിടക്കുകയായിരുന്നെന്നും പുലർച്ചെ 3നു താനാണു ജനാല അടച്ചതെന്നുമാണു സൂരജ് പറഞ്ഞത്.
7. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കഠിന വേദന, കഴപ്പ്, തരിപ്പ് എന്നിവ അനുഭവപ്പെടും. അല്ലെങ്കിൽ അബോധാവസ്ഥയിൽ ആയിരിക്കണം.
8. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ വിൽക്കണമെന്ന് ഉത്രയുടെ മരണശേഷം പറഞ്ഞപ്പോൾ സൂരജ്എ തിർത്തു.