ഇലക്ട്രിക് വീൽചെയർ ഇനി ആഡംബരമല്ല
കരുനാഗപ്പള്ളി ∙ വീൽചെയറിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്ത് യുവ എൻജിനീയർ. തഴവ വടക്കുംമുറി കിഴക്ക് സുനിതാലയത്തിൽ സൂരജ് സുരേന്ദ്രനാണ് (30) സ്മാർട്ട് ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചത്. വിദേശ

കരുനാഗപ്പള്ളി ∙ വീൽചെയറിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവർക്ക് കുറഞ്ഞ ചെലവിൽ ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചെടുത്ത് യുവ എൻജിനീയർ. തഴവ വടക്കുംമുറി കിഴക്ക് സുനിതാലയത്തിൽ സൂരജ് സുരേന്ദ്രനാണ് (30) സ്മാർട്ട് ഇലക്ട്രിക് വീൽചെയറിനുള്ള കൺട്രോൾ സിസ്റ്റം വികസിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഇലക്ട്രിക് വീൽ ചെയറിന്റെ കൺട്രോൾ സിസ്റ്റത്തിനു മാത്രമായി വലിയൊരു തുക ആകും. പാവപ്പെട്ടവർക്ക് ഇതു താങ്ങാൻ കഴിയാത്തത് ആയതിനാൽ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഉടലെടുത്ത ആശയമാണ് ലക്ഷ്യത്തിൽ എത്തിയത്.
മലയാള മനോരമ മണപ്പള്ളി ഏജന്റ് സുരേന്ദ്രൻപിള്ളയുടെയും ബി.സുധയുടെയും മകനാണ്. ഭാര്യ: ഡോ.വി.വീണ. സാധാരണ വീൽ ചെയറും ഇലക്ട്രിക് വീൽചെയറും തമ്മിൽ താരതമ്യം ചെയ്തപ്പോൾ കൺട്രോൾ സിസ്റ്റത്തിനുള്ള വില വ്യത്യാസമാണു പുതിയ കണ്ടുപിടുത്തത്തിന് ഇടയാക്കിയത്. ഇതേ കുറിച്ച് വിശദമായി വായിക്കുകയും പഠിക്കുകയും ചെയ്തു. എൻജിനിയറിങ് മേഖലയിലുള്ള മുൻ പരിചയങ്ങളും ഉപയോഗപ്പെടുത്തി.
സുഹൃത്തുക്കളും പിന്തുണച്ചതോടെ കുറഞ്ഞ ചെലവിലുള്ള വീൽചെയർ കൺട്രോൾ സിസ്റ്റം എന്ന ആശയം സാക്ഷാത്കരിക്കുകയായിരുന്നു. അന്ന യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് സൂരജ് ഇലക്ട്രോണിക് ബിരുദം നേടിയത്. നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ള സൂരജ് ഇപ്പോൾ സീനിയർ ഇലക്ട്രോണിക് എൻജിനീയറായി പ്രവർത്തിക്കുന്നു. നഴ്സിങ് കെയർ കിടക്കയ്ക്കായി ഒരു സവിശേഷ സ്മാർട്ട് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റും സൂരജ് നിർമിച്ചിട്ടുണ്ട്.
നിയന്ത്രണം വിരൽത്തുമ്പിൽ
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലുള്ള എല്ലാ ഉപയോക്ത്യ ഇന്റർഫെസ് ബട്ടണുകളും ഉള്ളതിനാൽ വീൽചെയറിന്റെ വേഗത ഇഷ്ടാനുസരണം നിയന്ത്രിക്കാം. ഇതിനായി ഒരു ഇന്റർഫെസ് ഒപ്ഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താവിനു വീൽചെയറിന്റെ വേഗത സജീകരിക്കാനും വ്യത്യസ്ഥ ഓപ്ഷനിലേക്കു മാറ്റാനും കഴിയും. ഉപയോഗ സമയത്ത് ചൂട് കൂടിയാൽ സിസ്റ്റം ഓട്ടോമാറ്റിക് ആയി ഓഫാകുമെന്നതു മറ്റൊരു പ്രത്യേകതയാണ്.
സിസ്റ്റം തണുത്താൽ വേഗത്തിൽ പ്രവർത്തന സജ്ജമാകുകയും ചെയ്യും. അത്യാധൂനിക ബ്ലൂടൂത്ത് ടെക്നോളജിയും ഐഒടി കണക്ടിവിറ്റിയും ചേർന്നാണ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്. ഇലക്ട്രോണിക് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്ന ആൻഡ്രോയ്ഡ് ഫോണിൽ ബാറ്ററി ചാർജ് കാണിക്കും. ചാർജ് കുറഞ്ഞാൽ അക്കാര്യം കാണിച്ച് ഉപയോക്താവിനും അടുത്ത ബന്ധുക്കൾക്കും സന്ദേശം ലഭിക്കും. ഇതനുസരിച്ച് ചാർജ് ചെയ്യാം. യൂണിവേഴ്സൽ ഫ്ലാറ്റ് ഫോമിൽ നിർമിച്ചിരിക്കുന്നതിനാൽ ഏത് വീൽചെയറിലും ഇതു ഘടിപ്പിക്കാം. കേടുപാടുകൾ പരിഹരിക്കുന്നതിനും ചെറിയ തുക മാത്രമെ ചെലവുള്ളു.