വില ഒന്നര ലക്ഷം, 800 കിലോയോളം ഭാരം; എരുമയെ മിനിലോറിയിൽ കടത്തി മോഷ്ടാക്കൾ

കൊല്ലം ∙ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എരുമയെ മോഷ്ടിച്ചതായി പരാതി. ചാത്തിനാംകുളം അനുഗ്രഹ നഗർ–19 ഷജീന മൻസിലിൽ നൗഷാദിന്റെ വീട്ടിൽനിന്നാണ് ഉദ്ദേശം 800 കിലോയോളം ഭാരം വരുന്ന കൂറ്റൻ എരുമയെ അപഹരിച്ചത്. കഴിഞ്ഞ വ്യാഴം അർധരാത്രിയോടെയാണു മോഷണം നടന്നത്.ഇറച്ചി വ്യാപാരിയായ നൗഷാദ് 2 മാസം മുൻപു 1,40,000 രൂപ നൽകി

കൊല്ലം ∙ ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എരുമയെ മോഷ്ടിച്ചതായി പരാതി. ചാത്തിനാംകുളം അനുഗ്രഹ നഗർ–19 ഷജീന മൻസിലിൽ നൗഷാദിന്റെ വീട്ടിൽനിന്നാണ് ഉദ്ദേശം 800 കിലോയോളം ഭാരം വരുന്ന കൂറ്റൻ എരുമയെ അപഹരിച്ചത്. കഴിഞ്ഞ വ്യാഴം അർധരാത്രിയോടെയാണു മോഷണം നടന്നത്.
ഇറച്ചി വ്യാപാരിയായ നൗഷാദ് 2 മാസം മുൻപു 1,40,000 രൂപ നൽകി വാങ്ങിയ ഹരിയാന ക്രോസ് ഇനത്തിൽപ്പെട്ട എരുമയാണ് മോഷണം പോയത്. എരുമയെ മിനിലോറിയിൽ കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കിളികൊല്ലൂർ പൊലീസിൽ പരാതി നൽകി.കുറച്ചു ദിവസങ്ങൾക്കു മുൻപ് മേക്കോൺ ഭാഗത്തു നിന്നു സമാനമായ രീതിയിൽ 2 പോത്തുകളെ മോഷ്ടിച്ചു കടത്തിയിരുന്നു. മോഷണങ്ങൾക്കു പിന്നിൽ ഒരേ സംഘമാണെന്ന നിഗമനത്തിലാണു പൊലീസ്.