തെന്മല∙ മണ്ഡലകാലത്തെ വരവേൽക്കാൻ കിഴക്കൻമേഖലയിലെ ശാസ്താ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ക്ഷേത്രങ്ങളിൽ തീർഥാടകരെ പ്രവേശിപ്പിക്കുക.പോയ വർഷങ്ങളിൽ ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ മണ്ഡലകാലത്തെ വരവേൽക്കാൻ കിഴക്കൻമേഖലയിലെ ശാസ്താ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ തീർഥാടകർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ക്ഷേത്രങ്ങളിൽ തീർഥാടകരെ പ്രവേശിപ്പിക്കുക.  പോയ വർഷങ്ങളിൽ ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന തീർഥാടകർ ആര്യങ്കാവ്, അച്ചൻകോവിൽ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണു ശബരിമലയ്ക്കു പോയിരുന്നത്. എന്നാൽ ഇക്കുറി ശബരിമലയിലേക്കു പോകാൻ അവസരം ലഭിക്കാത്തവർ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.

അച്ചൻകോവിൽ ക്ഷേത്രം.

അച്ചൻകോവിലിലേക്കു പോകാനുള്ള ചെങ്കോട്ട പാത തമിഴ്നാടും കേരളവും അടച്ചിട്ടിരിക്കുകയാണ്. അതിനാൽ അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുളള തീർഥാടകർ ആര്യങ്കാവ്, പുനലൂർ ചുറ്റി പോകേണ്ടിവരും. ആര്യങ്കാവ് ക്ഷേത്രത്തിൽ എത്താൻ പാസ് എടുക്കേണ്ട ആവശ്യമില്ലാത്തതിനാൽ തീർഥാടകരുടെ തിരക്കുണ്ടാകാൻ സാധ്യതയുണ്ട്.  ക്ഷേത്രങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ പുനലൂർ ഡിവൈഎസ്പി എസ്. അനിൽദാസ് എത്തി. അച്ചൻകോവിൽ വഴി എത്തുന്ന തീർഥാടകർക്കു മണലാർ വിഎസ്എസ് ഓഫിസിലും ആര്യങ്കാവ് വഴി എത്തുന്നവർക്കു സ്ക്രീനിങ് സെന്ററിലും കോവിഡ് പരിശോധന നടത്തും.