ആഷി–1 യാത്രാക്കപ്പൽ, 290 ഇരിപ്പിടം; കൊല്ലം തുറമുഖത്തത്തി, ഇനി ആൻഡമാനിലേക്ക്
കൊല്ലം ∙ മുംബൈയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് പോകുന്ന യാത്രാക്കപ്പൽ തുറമുഖത്ത് എത്തി. ആഷി -1 എന്ന പേരിലുള്ള കപ്പൽ ഇന്ധനവും വെള്ളവും നിറയ്ക്കുന്നതിനു വേണ്ടിയാണു കൊല്ലം തുറമുഖത്ത് അടുത്തത്. ഗുജറാത്തിലെ റിസോർട്ട് ഉടമയുടേതാണ് കപ്പൽ. വിദേശത്തു നിന്നു വാങ്ങിയ കപ്പലിന്റെ ആൻഡമാനിലേക്കുള്ള ആദ്യ

കൊല്ലം ∙ മുംബൈയിൽ നിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്ക് പോകുന്ന യാത്രാക്കപ്പൽ തുറമുഖത്ത് എത്തി. ആഷി -1 എന്ന പേരിലുള്ള കപ്പൽ ഇന്ധനവും വെള്ളവും നിറയ്ക്കുന്നതിനു വേണ്ടിയാണു കൊല്ലം തുറമുഖത്ത് അടുത്തത്. ഗുജറാത്തിലെ റിസോർട്ട് ഉടമയുടേതാണ് കപ്പൽ. വിദേശത്തു നിന്നു വാങ്ങിയ കപ്പലിന്റെ ആൻഡമാനിലേക്കുള്ള ആദ്യ യാത്രയാണ്.
ഹൈസ്പീഡ് പാസഞ്ചർ ക്രാഫ്റ്റ് വിഭാഗത്തിൽപെട്ട കപ്പലിനു മണിക്കൂറിൽ 18 മുതൽ 25 നോട്ടിക്കൽമൈൽ വരെ സഞ്ചരിക്കാൻ കഴിയും 290 ഇരിപ്പിടമുണ്ട്. യാത്രക്കാർ ഇല്ലാതെയാണ് പോർട്ട് ബ്ലെയറിലേക്ക് പോകുന്നത്. 13 ജീവനക്കാരാണ് കപ്പലിൽ. മുംബൈയിൽ നിന്നു ആറിനാണ് കപ്പൽ പുറപ്പെട്ടത്. കപ്പൽ ഇന്നോ നാളെയോ കൊല്ലം വിടും. കൊല്ലം ആസ്ഥാനമായ പാക്സ് ഷിപ്പിങ് കമ്പനിയാണ് ഷിപ്പിങ് ഏജൻസി. ഇമിഗ്രേഷൻ സൗകര്യം ലഭ്യമായാൽ കൊല്ലത്ത് നിന്നു ആൻഡമാനിലേക്ക് ഇൗ കപ്പലിന്റെ സർവീസ് നടത്താനാകും.