കാർ സർവീസ് സെന്ററിൽ തീപിടിത്തം: 10 ലക്ഷം രൂപയുടെ നഷ്ടം
കൊട്ടാരക്കര∙ എംസി റോഡിൽ ലോവർ കരിക്കത്തിന് സമീപം മുത്തൂറ്റ് ടാറ്റ കാർ സർവീസ് സെന്ററിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. പിൻഭാഗത്ത് ആക്രി സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ

കൊട്ടാരക്കര∙ എംസി റോഡിൽ ലോവർ കരിക്കത്തിന് സമീപം മുത്തൂറ്റ് ടാറ്റ കാർ സർവീസ് സെന്ററിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. പിൻഭാഗത്ത് ആക്രി സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീ ഉയർന്നത്. ക്രമേണ മറ്റ് മുറികളിലേക്ക് പടർന്നു. കെട്ടിട ഭാഗങ്ങളും സ്പെയർ പാർട്സുകളും കത്തിയമർന്നു.
ജീവനക്കാരുടെ വസ്ത്രങ്ങളും ബാഗും സൂക്ഷിച്ച മുറിയിലേക്കും തീ പടർന്നു. വസ്ത്രങ്ങളും പണവും രേഖകളും അടങ്ങിയ ബാഗുകളും അഗ്നിക്കിരയായി. കൊട്ടാരക്കര അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ കെടുത്തുകയായിരുന്നു. സമീപ പുരയിടത്തിലേക്കും തീ പടർന്നു. കൊട്ടാരക്കര അസി. സ്റ്റേഷൻ ഓഫിസർ പി.വി.സന്തോഷ്കുമാർ, ഓഫിസർമാരായ പി.അനിൽകുമാർ, വി.എം.മനോജ്, ജെ.ഷൈൻ, ഡി.സമീർ, പി.പ്രവീൺ, ആർ.രാജീവ്, സജി ലൂക്കോസ്, എസ്.ആർ.രഞ്ജിത്, എം.വി.ശ്രീജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.