എണ്ണപ്പനത്തോട്ടത്തിൽ അഗ്നിബാധ; ഒട്ടേറെ പനകൾ കത്തിനശിച്ചു
അഞ്ചൽ ∙ ഓയിൽ പാം ഏരൂർ എസ്റ്റേറ്റിലെ കൊച്ചുകുളം ലേബർ കോളനി ക്വാർട്ടേഴ്സിനു സമീപം എണ്ണപ്പന തോട്ടത്തിനു നട്ടുച്ചയ്ക്കു തീപിടിച്ചു, ഒട്ടേറെ പനകൾ കത്തി നശിച്ചു. ഇന്നലെ ഉണ്ടായ അഗ്നിബാധ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. പനകൾക്ക് തീ പിടിക്കുന്ന വിവരം അറിഞ്ഞു സീനിയർ മാനേജർ ജയിംസ് പി. മാത്യുവിന്റെ

അഞ്ചൽ ∙ ഓയിൽ പാം ഏരൂർ എസ്റ്റേറ്റിലെ കൊച്ചുകുളം ലേബർ കോളനി ക്വാർട്ടേഴ്സിനു സമീപം എണ്ണപ്പന തോട്ടത്തിനു നട്ടുച്ചയ്ക്കു തീപിടിച്ചു, ഒട്ടേറെ പനകൾ കത്തി നശിച്ചു. ഇന്നലെ ഉണ്ടായ അഗ്നിബാധ ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. പനകൾക്ക് തീ പിടിക്കുന്ന വിവരം അറിഞ്ഞു സീനിയർ മാനേജർ ജയിംസ് പി. മാത്യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല . അഗ്നിശമന സേനയുടെ പുനലൂർ യൂണിറ്റ് എത്തിയാണു തീയണച്ചത്.
വേനൽക്കാലത്തു കാട്ടുതീ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഈ പ്രദേശത്തു അടിക്കാടുകൾ നേരത്തേ നീക്കം ചെയ്തിരുന്നതാണ്. എന്നിട്ടും തീ പടർന്നത് ആശങ്കയ്ക്ക് ഇടയാക്കി. എസ്റ്റേറ്റിലെ മറ്റു പല പ്രദേശങ്ങളിലും അടിക്കാടും ഉണങ്ങിയ പനകളും തിപിടിത്ത സാധ്യത ഉയർത്തുന്നു. രാത്രി തീ പടർന്നാൽ വലിയ നാശ നഷ്ടത്തിന് ഇടയാകും. നേരത്തേ ഇത്തരം അഗ്നിബാധ ഉണ്ടായിട്ടുണ്ട്.