കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തത് ഇടതുപക്ഷത്തിന്റെ ശക്തി മൂലം: പിണറായി
ചാത്തന്നൂർ ∙ മതനിരപേക്ഷത സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത് ഉയർന്നു വന്ന പ്രസ്ഥാനങ്ങളുടെ ഭാവിയെ കൂടി ബാധിക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണഘടന

ചാത്തന്നൂർ ∙ മതനിരപേക്ഷത സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്ത് ഉയർന്നു വന്ന പ്രസ്ഥാനങ്ങളുടെ ഭാവിയെ കൂടി ബാധിക്കുന്നതാണ് നിയമസഭ തിരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി ജി.എസ്.ജയലാലിന്റെ തിരഞ്ഞെടുപ്പ് സമ്മേളനം കല്ലുവാതുക്കൽ ശ്രീരാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണഘടന അംഗീകരിച്ച മതനിരപേക്ഷത തകർക്കാനാണ് രാജ്യം ഭരിക്കുന്ന പാർട്ടി ശ്രമിക്കുന്നത്.
മതനിരപേക്ഷത സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ അഴിമതിയില്ലായ്മ ലോകം തന്നെ ശ്രദ്ധിക്കുന്ന തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തി മൂലമാണ് കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് കോൺഗ്രസ് സഹായിച്ചത് മൂലമാണെന്നും പിണറായി പറഞ്ഞു.
കെ.സേതുമാധവൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗുരുദാസൻ, എൻ.അനിരുദ്ധൻ, കെ.പ്രകാശ് ബാബു, പി.രാജേന്ദ്രൻ, ജി.എസ്.ജയലാൽ, ജി.ലാലു, ജെ.ഉദയഭാനു, ടി.ദിജു, സുശീല ദേവി, ശ്രീജ ഹരീഷ്, എസ്.പ്രകാശ്, തുളസീധരക്കുറുപ്പ്, കെ.ആർ.മോഹനൻപിള്ള, മണ്ണയം നൗഷാദ്, എസ്.സുഭാഷ്, ജേക്കബ്, ആശാ ദേവി തുടങ്ങിയവർ പ്രസംഗിച്ചു.