ഇനിയില്ല, ആ വേറിട്ട വര; ഹൃദയങ്ങളിൽ വിങ്ങുന്ന ചിത്രാനുഭവമായി ആശാജിയുടെ ചിത്രങ്ങൾ
പരവൂർ∙ ചങ്ങൻപ്പുഴയുടെ പ്രശസ്ത കാവ്യമായ വാഴക്കുല ആശാജിയുടെ വിരൽത്തുമ്പിലൂടെ കാവ്യ ചിത്രമായി പിറന്നപ്പോൾ ജന്മി കുടിയാൻ വ്യവസ്ഥയുടെ വിങ്ങുന്ന നേർക്കാഴ്ചയായി. മലയപ്പുലയനും കുടിലും വാഴക്കുലയും വാവിട്ടു കരയുന്ന പൈതങ്ങളുമൊക്കെ ആശാജി ഭാവ തീവ്രതയിൽ വരച്ചപ്പോൾ ആസ്വാദക ഹൃദയങ്ങളിൽ വിങ്ങുന്ന

പരവൂർ∙ ചങ്ങൻപ്പുഴയുടെ പ്രശസ്ത കാവ്യമായ വാഴക്കുല ആശാജിയുടെ വിരൽത്തുമ്പിലൂടെ കാവ്യ ചിത്രമായി പിറന്നപ്പോൾ ജന്മി കുടിയാൻ വ്യവസ്ഥയുടെ വിങ്ങുന്ന നേർക്കാഴ്ചയായി. മലയപ്പുലയനും കുടിലും വാഴക്കുലയും വാവിട്ടു കരയുന്ന പൈതങ്ങളുമൊക്കെ ആശാജി ഭാവ തീവ്രതയിൽ വരച്ചപ്പോൾ ആസ്വാദക ഹൃദയങ്ങളിൽ വിങ്ങുന്ന ചിത്രാനുഭവമായി.അധഃസ്ഥിതരുടെ പോരാട്ടത്തിന്റെ നേർക്കാഴ്ചയായ പെരിനാട് കലാപം, കല്ലുമാല സമരം, ഉർവരത, ഊഞ്ഞാലാടുന്ന പെൺകുട്ടി, പത്മദളത്തിലെ തപസ്, ദേവീ സങ്കൽപം, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ ചിത്രങ്ങൾ പ്രശസ്തമാണ്. താന്ത്രിക രീതികളും യോഗയും ലൈംഗികതയും സ്ത്രീ-പുരുഷ സംഗമവും ചിത്രങ്ങളായി പിറന്നു. അക്കാദമിക് പാരമ്പര്യം ഇല്ലാതെ ചിത്രരചന രംഗത്ത് വേറിട്ട വഴി വെട്ടിത്തെളിച്ചാണ് ആശാജി സ്വന്തം ഇരിപ്പിടം സ്ഥാപിച്ചത്.
ചിത്രരചനയ്ക്ക് ഒപ്പം സ്ഥാപനങ്ങളുടെ ബോർഡുകൾ എഴുതുന്നതിൽ പോലും ആശാജി ടച്ച് പുലർത്തിയിരുന്നു. ഡിജിറ്റൽ സംവിധാനവും കംപ്യൂട്ടറും വരുന്ന കാലത്തിനു മുൻപ് വർണങ്ങളുടെ സങ്കലനം, തേജോമയ രൂപങ്ങളും വ്യത്യസ്ഥമായ അക്ഷരങ്ങളും ഒക്കെ ഇഴകിച്ചേർന്നുള്ള ബോർഡുകൾ പോലും മനോഹര പെയിന്റിങ്ങാക്കി മാറ്റി. ഇതിനിടെ കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചു കെഎഫ്സി. (കെന്റക്കി ചിക്കൻ) നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
വാട്ടർ കളർ, ഓയിൽ പെയ്ന്റ് എന്നിവയ്ക്ക് പുറമേ ഇനാമൽ പെയ്ന്റ് ഉപയോഗിച്ചും വേഗത്തിൽ ചിത്രരചന നടത്തിയിരുന്നു. ആശാജിയുടെ കരങ്ങളിൽ ഏതു ലോഹവും വഴങ്ങുമായിരുന്നു. മണ്ണും ചെളിയും സിമന്റും തടിയും ഒക്കെ കയ്യിൽ കിട്ടിയാൽ ശിൽപ രൂപങ്ങൾ പിറവിയെടുക്കും. രേഖ ചിത്ര രചനയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലെയും വിദേശത്തെയും മാധ്യമങ്ങൾ ആശാജിയെ കുറിച്ചു ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ നാട്ടിലെ അക്കാദമികൾ ഈ പ്രതിഭയെ കണ്ടില്ലെന്ന് നടിച്ചു. നോവൽ, കഥ, പ്രഭാഷണം, നാടൻപാട്ട്, യോഗ, നിരൂപണം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചു.