പരാജയപ്പെട്ട ഏക മന്ത്രി, മേഴ്സിക്കുട്ടിയമ്മയുടെ തോൽവി; അന്വേഷണത്തിന് സിപിഎം കമ്മിഷൻ
കൊല്ലം ∙ കുണ്ടറയിൽ മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കും. പരാജയപ്പെട്ട ഏക മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി പാർട്ടി വോട്ടുകൾ ചോർന്നുവെന്ന സംശയത്തെതുടർന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ്
കൊല്ലം ∙ കുണ്ടറയിൽ മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കും. പരാജയപ്പെട്ട ഏക മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി പാർട്ടി വോട്ടുകൾ ചോർന്നുവെന്ന സംശയത്തെതുടർന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ്
കൊല്ലം ∙ കുണ്ടറയിൽ മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കും. പരാജയപ്പെട്ട ഏക മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി പാർട്ടി വോട്ടുകൾ ചോർന്നുവെന്ന സംശയത്തെതുടർന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ്
കൊല്ലം ∙ കുണ്ടറയിൽ മന്ത്രി ജെ. േമഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിക്കും. പരാജയപ്പെട്ട ഏക മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായി പാർട്ടി വോട്ടുകൾ ചോർന്നുവെന്ന സംശയത്തെതുടർന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ ആദ്യഘട്ടമായി ഇന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. തുടർന്നു ചേരുന്ന ജില്ലാ കമ്മിറ്റി കുണ്ടറ, കൊല്ലം, കൊട്ടാരക്കര ഉൾപ്പെടെ മണ്ഡലങ്ങളിൽ പാർട്ടിക്കു വോട്ടു ചോർന്നതിനെക്കുറിച്ചു വിശദമായ പരിശോധനയ്ക്കു കമ്മിഷനെ തീരുമാനിക്കും.
കുണ്ടറയിൽ ബിജെപി വോട്ടുകൾ ‘ഹോൾ സെയിൽ’ ആയി യുഡിഎഫിനു പോയി എന്നാണു ജെ. മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 20257 വോട്ടു നേടിയ ബിജെപി യുടെ വോട്ട് ഇക്കുറി 6097 ആയി കുറഞ്ഞു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 14696 വോട്ടും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 32740 വോട്ടും നേടിയ ബിജെപി യുടെ വോട്ട് കുത്തനെ കുറഞ്ഞതാണു സിപിഎമ്മിന്റെ സംശയത്തിനു കാരണം. 7 പഞ്ചായത്തുകളിലായി പതിനഞ്ചിലേറെ അംഗങ്ങളെ വിജയിപ്പിച്ചെടുത്ത ബിജെപിക്ക് ആ വോട്ടുനേട്ടം ഇക്കുറി നിലനിർത്താനാവാതെ പോയതു ബിജെപിയിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്.
കുണ്ടറയിലേക്കു ബിഡിജെഎസ് സ്ഥാനാർഥിയെ നിശ്ചയിച്ചപ്പോൾ തന്നെ ബിജെപി- ആർഎസ്എസ് നേതാക്കൾ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പാർട്ടി ഓഫിസു പോലും ദിവസങ്ങളോളം നിശ്ചലമായി. ഈ പ്രതിഷേധത്തിന്റെ തുടർച്ചയെന്നോണം പാർട്ടി വോട്ടുകൾ ചോർന്നുവെന്നാണു സംശയം. സിപിഎമ്മിനു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകളിൽ കുറച്ച് എൻഡിഎ സ്ഥാനാർഥിക്കു കിട്ടുകയും ചെയ്തതായാണു വിലയിരുത്തൽ.
പെരിനാട്, കൊറ്റങ്കര, ഇളമ്പള്ളൂർ, പേരയം, കുണ്ടറ, നെടുമ്പന, തൃക്കോവിൽവട്ടം പഞ്ചായത്തുകളിൽ ബിജെപിക്ക് ഏറ്റവും കുറവു വോട്ടു കിട്ടിയത് പേരയത്താണ്- 137. കുണ്ടറയിൽ 340, പെരിനാട് 953, കൊറ്റങ്കരയിൽ 1180, ഇളമ്പള്ളൂരിൽ 1437, നെടുമ്പനയിൽ 1008, തൃക്കോവിൽവട്ടത്തു 1656 എന്നിങ്ങനെയും കിട്ടി. 2016 ൽ ഇവിടെ എസ്ഡിപിഐ, പിഡിപി പാർട്ടികൾ ആകെ രണ്ടായിരത്തിയഞ്ഞൂറോളം വോട്ടു പിടിച്ചിരുന്നു. ഇക്കുറി അവർ മത്സരിച്ചതുമില്ല.
കൊറ്റങ്കരയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ബി. തുളസീധരക്കുറുപ്പ്, പെരിനാട് ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, ഇളമ്പള്ളൂരിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എൻഎസ് പ്രസന്നകുമാർ, നെടുമ്പനയിൽ കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ്, തൃക്കോവിൽവട്ടത്തു ജില്ലാ കമ്മിറ്റിയംഗം കെ. സുഭഗൻ, പേരയത്തും കുണ്ടറയിലും ജില്ലാ കമ്മിറ്റിയംഗം സി. ബാൾഡ്‌വിൻ എന്നിവർക്കായിരുന്നു പാർട്ടി ചുമതല.
ആഴക്കടൽ മത്സ്യബന്ധന കരാറിനെത്തുടർന്നു കൊല്ലം ബിഷപ് പുറത്തിറക്കിയ ഇടയലേഖനം പേരയത്ത് ഉൾപ്പെടെ പാർട്ടിക്കു വലിയ ദോഷം ചെയ്തുവെന്ന വിലയിരുത്തലിലാണു സിപിഎം. ജില്ലയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ (നൂറിലേറെ) ഉള്ള മണ്ഡലത്തിൽ ഈ രംഗത്തെ പ്രതിസന്ധിയും വലിയ ചർച്ചയായിരുന്നു.
കൊട്ടാരക്കരയിൽ വൻ ചോർച്ച
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ ബാലഗോപാൽ മത്സരിച്ച കൊട്ടാരക്കരയിൽ വോട്ടുനിലയിൽ പാർട്ടിക്കു വൻ ചോർച്ച ഉണ്ടായിട്ടുണ്ടെന്നാണു വിലയിരുത്തൽ. 2016 ൽ പി. അയിഷ പോറ്റി 42632 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച സ്ഥാനത്ത് ഇക്കുറി ബാലഗോപാൽ ജയിച്ചത് 10814 വോട്ടിനാണ്. യുഡിഎഫ് സ്ഥാനാർഥി ആർ. രശ്മി അതിശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽ ഉണ്ടായോയെന്നാണു സംശയം. 2016 ൽ 24062 വോട്ടും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19091 വോട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ 35892 വോട്ടും നേടിയ ബിജെപി ഇക്കുറി 21223 വോട്ടു നേടിയിട്ടുണ്ട്. 2016, 2019 തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കാര്യമായ കുറവുണ്ടായിട്ടില്ല. ബാലഗോപാലിനെതിരെ നടന്ന ലഘുലേഖ പ്രചാരണം ഉൾപ്പെടെ പാർട്ടി അന്വേഷിച്ചേക്കും.
കൊല്ലത്തും ചോർന്നു
2016 ൽ 17611 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിനു വിജയിച്ച എം. മുകേഷ് ഇക്കുറി കടന്നുകൂടിയത് കേവലം 2072 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 24545 വോട്ടിന്റെ ഭൂരിപക്ഷം നേടിയതു മറികടന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ 11762 വോട്ടിന്റെ ലീഡ് നേടിയ സ്ഥാനത്താണ് ഇക്കുറി ലീഡ് വലിയ തോതിൽ കുറഞ്ഞത്.
പാർട്ടിയിലെ പ്രമുഖൻ ഉൾപ്പെടെ ഒരു വിഭാഗവും ചില കീഴ്ഘടകങ്ങളും പ്രചാരണത്തിൽ നിർജീവമായി എന്ന നേരത്തെ ആരോപണം ഉയർന്നിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണു നേതാക്കളിൽ ചിലരെ വീണ്ടും രംഗത്തിറക്കിയത്. അപ്പോഴേക്കും എതിർപ്രചാരണം പാർട്ടി തലത്തിൽ വ്യാപകമായിക്കഴിഞ്ഞിരുന്നു. വോട്ടു മറിക്കാൻ ബോധപൂർവമായ ശ്രമങ്ങളും ചില കോണുകളിൽ നിന്ന് ഉണ്ടായെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതും പാർട്ടി അന്വേഷിക്കും.