കുണ്ടറ ∙ ഒരു കാലത്ത് ജില്ലയിലെ വ്യവസായങ്ങളുടെ ആസ്ഥാനമായിരുന്നു കുണ്ടറ. എന്നാൽ ഇന്ന് വളർച്ചയുടെ വാതിൽ കൊട്ടിയടച്ച അവസ്ഥയിലാണ്. നിയുക്ത എംഎൽഎ പി.സി.വിഷ്ണുനാഥിനോടു പറയാൻ ഒട്ടേറെക്കാര്യങ്ങളുണ്ട് കുണ്ടറയിലെ ജനങ്ങൾക്ക്. കയർ, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത മേഖലകളിലുള്ള വ്യവസായങ്ങളും തകർന്ന്

കുണ്ടറ ∙ ഒരു കാലത്ത് ജില്ലയിലെ വ്യവസായങ്ങളുടെ ആസ്ഥാനമായിരുന്നു കുണ്ടറ. എന്നാൽ ഇന്ന് വളർച്ചയുടെ വാതിൽ കൊട്ടിയടച്ച അവസ്ഥയിലാണ്. നിയുക്ത എംഎൽഎ പി.സി.വിഷ്ണുനാഥിനോടു പറയാൻ ഒട്ടേറെക്കാര്യങ്ങളുണ്ട് കുണ്ടറയിലെ ജനങ്ങൾക്ക്. കയർ, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത മേഖലകളിലുള്ള വ്യവസായങ്ങളും തകർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ ∙ ഒരു കാലത്ത് ജില്ലയിലെ വ്യവസായങ്ങളുടെ ആസ്ഥാനമായിരുന്നു കുണ്ടറ. എന്നാൽ ഇന്ന് വളർച്ചയുടെ വാതിൽ കൊട്ടിയടച്ച അവസ്ഥയിലാണ്. നിയുക്ത എംഎൽഎ പി.സി.വിഷ്ണുനാഥിനോടു പറയാൻ ഒട്ടേറെക്കാര്യങ്ങളുണ്ട് കുണ്ടറയിലെ ജനങ്ങൾക്ക്. കയർ, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത മേഖലകളിലുള്ള വ്യവസായങ്ങളും തകർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ ∙ ഒരു കാലത്ത് ജില്ലയിലെ വ്യവസായങ്ങളുടെ ആസ്ഥാനമായിരുന്നു കുണ്ടറ. എന്നാൽ ഇന്ന് വളർച്ചയുടെ വാതിൽ കൊട്ടിയടച്ച അവസ്ഥയിലാണ്. നിയുക്ത എംഎൽഎ പി.സി.വിഷ്ണുനാഥിനോടു പറയാൻ ഒട്ടേറെക്കാര്യങ്ങളുണ്ട് കുണ്ടറയിലെ ജനങ്ങൾക്ക്. കയർ, കശുവണ്ടി, മത്സ്യബന്ധനം തുടങ്ങി പരമ്പരാഗത മേഖലകളിലുള്ള വ്യവസായങ്ങളും തകർന്ന് തരിപ്പണമായി. ദിനംപ്രതി രൂക്ഷമായി വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നിർദിഷ്ട സ്ഥാനത്ത് റയിൽവേ മേൽപാല നിർമാണം, ശുദ്ധജല വിതരണ പദ്ധതി, തകർന്നടിഞ്ഞ റോഡുകളുടെ പുനരുദ്ധാരണം, ടെക്നോ പാർക്കിനെ ഉന്നത നിലവാരത്തിലെത്തിക്കൽ, ആരോഗ്യ പരിപാലന രംഗം സജീവമാക്കൽ, മുക്കടയിൽ പബ്ളിക് കംഫർട്ട് സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, മാർക്കറ്റുകളുടെ നവീകരണം,ഫിഷ് ലാന്റിങ് സെന്ററിന്റെ പ്രവർത്തനം ഇതിനെല്ലാം പുറമെ കുണ്ടറയെ താലൂക്കായി ഉയർത്തുക തുടങ്ങിയ പ്രാധാന്യമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണം.

∙ റയിൽവേ മേൽപാലം നിർമാണം

ADVERTISEMENT

ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഇളമ്പള്ളൂരിലോ, പള്ളിമുക്കിലോ റയിൽവേ മേൽപാലം നിർമിക്കാമെന്ന് അധികൃതർ വർഷങ്ങളായി പറയുന്നുവെങ്കിലും ഇനിയും നടപടികളായിട്ടില്ല. കേന്ദ്ര –സംസ്ഥാന ബജറ്റുകളിൽ നാമമാത്രമായ തുക വകയിരുത്തി ഓരോ വർഷവും ജനപ്രതിനിധികൾ തലയൂരുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

കൊല്ലം– തിരുമംഗലം ദേശീയപാതയോട് ചേർന്ന് ആറുമുറിക്കട മുതൽ കേരളപുരം ജംക് ഷൻ വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൈർഘ്യത്തിൽ ആറുമുറിക്കട, പള്ളിമുക്ക്, മുക്കട, ഇളമ്പള്ളൂർ, കേരളപുരം പെനിയേൽ, കേരളപുരം ജംക് ഷൻ എന്നിങ്ങനെ ആറ് റയിൽവേ ലെവൽ ക്രോസുകളാണുള്ളത്. ട്രെയിൻ സർവീസുള്ളപ്പോൾ നിത്യവും ഇരുപതിലേറെ തവണ ഗേറ്റ് അടയും. തുടർന്ന് ഇളമ്പള്ളൂർ, മുക്കട, പള്ളിമുക്ക് എന്നിവിടങ്ങളിലെ ഗേറ്റ് തുറക്കുമ്പോൾ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് വളരെ നേരം നീണ്ടു നിൽക്കും.

മുളവന– കുണ്ടറ പള്ളിമുക്ക് റോഡിൽ എംജിഡി സ്കൂളിന് താഴെ റോഡ് തകർന്ന നിലയിൽ

∙ ശുദ്ധജല വിതരണം

ശുദ്ധജല വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. കുണ്ടറ ശുദ്ധജല വിതരണ പദ്ധതിയുണ്ടെങ്കിലും കുണ്ടറക്കാർക്ക് പദ്ധതി കൊണ്ട് വലിയ പ്രയോജനം കിട്ടുന്നില്ല.മണ്ഡലത്തിന്റെ മിക്ക ഭാഗങ്ങളിലും വേനലിന്റെ തുടക്കത്തിൽ തന്നെ കിണറുകൾ വറ്റിവരളും. പിന്നീട് ജനങ്ങൾക്ക് പൈപ്പുവെള്ളമാണ് ആകെ ആശ്രയം.

ADVERTISEMENT

∙ തകർന്നടിഞ്ഞ റോഡുകൾ

തകർന്നു കിടക്കുന്ന റോഡിലൂടെ കുണ്ടറ നിന്ന് കല്ലടയിലേക്കുള്ള യാത്ര അതി കഠിനമാണ്. പേരയം വഴിയും, മുളവന വഴിയും കല്ലടയിലേക്ക് പോകാനുള്ള സൗകര്യമുണ്ടെങ്കിലും ഇപ്പോൾ രണ്ടു വഴിയിലൂടെയും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഞാങ്കടവ് ശുദ്ധജല വിതരണ പദ്ധതിക്കായി കൊല്ലം – തേനി ദേശീയപാത കുഴിച്ച് രണ്ടു റോഡു മുതൽ പേരയം മുതൽ ഇളമ്പള്ളൂർ വരെ ഒന്നര മീറ്റർ വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ചു വരികയാണ്.

ഇതിന്റെ പണികൾ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമായെങ്കിലും ഇനിയും പൂർത്തീകരിച്ചിട്ടില്ല. കടപുഴപ്പാലം വഴി കരുനാഗപ്പള്ളിയിലേക്ക് പോകാൻ വളരെ എളുപ്പമായതിനാൽ നിത്യവും നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടും മണിക്കൂറോളം സമയമെടുതതുമാണ് കടന്നു പോകുന്നത്. രണ്ട് റോഡുകളും ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.

∙ ടെക്നോ പാർക്ക്

ADVERTISEMENT

കുണ്ടറയിലെ കേരളാ സിറാമിക്സിന് സംസ്ഥാന സർക്കാർ പാട്ട വ്യവസ്ഥയിൽ നൽകിയ സ്ഥലത്തു നിന്ന് ഐടി പാർക്കിന് നൽകിയ 18 ഹെക്ടർ സ്ഥലത്താണ് കൊല്ലം ടെക്നോ പാർക്ക് നിർമിച്ചത്. 2006 ൽ എം.എ. ബേബി എംഎൽഎ ആയപ്പോഴാണ് കഴക്കൂട്ടം മാതൃകയിൽ ഇവിടെ ടെക്നോപാർക്ക് നിർമിക്കാൻ തീരുമാനിച്ചത്. ഒന്നേകാൽ ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന കെട്ടിടത്തിന് 10 നിലകളാണുള്ളത്.

കോടികൾ ചിലവഴിച്ച് മനോഹരമായി നിർമിച്ച ടെക്നോ പാർക്കിൽ ആവശ്യത്തിനുള്ള സംരഭകരെ കിട്ടാത്തതു മൂലം നല്ലരീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഐടി വകുപ്പിന്റെ കീഴിലുള്ള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സഹകരണത്തോടെ ടെക്നോ പാർക്കിനെ നല്ല രീതിയിൽ പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

∙ പബ്ലിക് കംഫർട്ട് സ്റ്റേഷൻ

ദീർഘദൂര യാത്ര കഴിഞ്ഞ് കുണ്ടറ മുക്കടയിൽ എത്തുന്നവർക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ സൗകര്യങ്ങളില്ല. മുക്കടയിൽ സൗകര്യപ്രദമായ സ്ഥലത്ത് യൂസ് ആൻഡ് പേ അടിസ്ഥാനത്തിൽ കംഫർട്ട് സ്റ്റേഷൻ നിർമിക്കണം.

∙ ബസ് സ്റ്റാൻഡ് വേണം

കൊല്ലത്തിനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള വളരെ പ്രധാന സ്ഥലമാണ് കുണ്ടറ. നിത്യേന നൂറു കണക്കിന് യാത്രക്കാരാണ് ഇവിടെ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കായി ആശുപത്രിമുക്കിലുള്ള കെഐപി സ്ഥലം സർക്കാരിന്റെ അനുമതി വാങ്ങി അവിടെ ബസ് സ്റ്റാൻഡ് നിർമിക്കണം.

∙ പബ്ലിക് മാർക്കറ്റ് നവീകരണം

കുണ്ടറ മുക്കട, പള്ളിമുക്ക് പബ്ലിക് മാർക്കറ്റുകൾ നവീകരിച്ച് പ്രവർത്തനം നടത്താനുള്ള നടപടികൾ വേണം. കുണ്ടറ ഗ്രാമപ്പഞ്ചായത്തിൽ 20 വർഷം മുൻപ് 49 ലക്ഷം രൂപ ചിലവഴിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പ് നിർമിച്ച ഇൻലാന്റ് ഫിഷ് മാർക്കറ്റിങ് സെന്റർ ഒരു ദിവസം പോലും തുറന്നു പ്രവർത്തിക്കാൻ കഴിയാതെ പൂർണമായി നശിച്ചു. കെട്ടിടത്തിന്റെ മുൻവശം ഇപ്പോൾ വനത്തിന്റെ പ്രതീതിയാണ്. കാഞ്ഞിരകോട് കായലിൽ നിന്നു ലഭിക്കുന്ന മത്സ്യം കുണ്ടറ മാർക്കറ്റിൽ വിൽപന നടത്തിയ ശേഷം മിച്ചം വരുന്നവ സൂക്ഷിക്കുന്നതിനും, മത്സ്യ തൊഴിലാളികൾക്ക് ആവശ്യമുള്ള ഐസ് നിർമിച്ചു നൽകുന്നതിനുമാണ് സെന്റർ തുടങ്ങിയത്.

2002 ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് കെട്ടിടം പഞ്ചായത്തിന് കൈമാറി. എന്നാൽ പിന്നീട് സെന്റർ ലേലത്തിലെടുക്കാൻ ആളില്ലാതെ വന്നതോടെ പ്രവർത്തിക്കാനായില്ല, ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങൾ മുഴുവനായും നശിച്ചു. മത്സ്യ തൊഴിലാളികൾക്ക് ആവശ്യമുള്ള ഐസ് നിർമിച്ചു നൽകാനുള്ള ഫാക്ടറിയായി തുറന്നു പ്രവർത്തിക്കാൻ നടപടിവേണം.