പുത്തൂർ ∙ കോവിഡ് കാലത്ത് അലങ്കാര മത്സ്യങ്ങൾക്കും അരുമ മൃഗങ്ങൾക്കും പക്ഷികൾക്കും മുൻപില്ലാത്ത തരത്തിൽ പ്രിയമേറുന്നു. ആവശ്യക്കാർ കൂടിയതും പുറത്തു നിന്നുള്ള വരവു കുറഞ്ഞതും വില വർധിക്കുന്നതിനും കാരണമായി. കോവിഡ് കാലത്തു തിരികെയെത്തിയ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ അരുമ മൃഗങ്ങളുടെ വിൽപന രംഗത്തെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ കോവിഡ് കാലത്ത് അലങ്കാര മത്സ്യങ്ങൾക്കും അരുമ മൃഗങ്ങൾക്കും പക്ഷികൾക്കും മുൻപില്ലാത്ത തരത്തിൽ പ്രിയമേറുന്നു. ആവശ്യക്കാർ കൂടിയതും പുറത്തു നിന്നുള്ള വരവു കുറഞ്ഞതും വില വർധിക്കുന്നതിനും കാരണമായി. കോവിഡ് കാലത്തു തിരികെയെത്തിയ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ അരുമ മൃഗങ്ങളുടെ വിൽപന രംഗത്തെത്തി. സംരംഭകരെ നിരാശപ്പെടുത്താത്ത തരത്തിലാണ് വിപണിയുടെ പോക്ക് എന്നു വ്യാപാരികൾ പറയുന്നു.

കർശന നിയന്ത്രണങ്ങളോടെ എത്തിയ ഇത്തവണത്തെ ലോക്ഡൗണിൽ വിൽപനയിൽ ഇടിവുണ്ടായെങ്കിലും ആവശ്യക്കാർക്ക് അരുമകളെ വീടുകളിൽ എത്തിച്ചു നൽകുന്ന സംരംഭകരും കുറവല്ല. ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു അരുമമൃഗങ്ങളുടെയും അരുമപക്ഷികളുടെയും വരവ് നിലച്ചതോടെയാണു വിപണിയിൽ ഉള്ളവയ്ക്കു വില കുതിച്ചുയർന്നത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നവർ അരുമകളെ സ്വന്തമാക്കാൻ കൂടുതൽ താൽപര്യം കാണിച്ചതോടെ ആവശ്യവും വർധിച്ചു.

ADVERTISEMENT

നായ്ക്കൾ നായകർ

ജനപ്രിയ നായ്ക്കളായ അൽസേഷ്യൻ, റോട്ട്‌വീലർ, ലാബ്രഡോർ, ഡോബർമാൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ വില ഇരട്ടിയിലേറെയായി. ചില ഇനങ്ങൾക്ക് 25,000 രൂപ വരെയും വിലയെത്തി. പഗ്, പോമറേനിയൻ, ഡാഷ്ഹണ്ട് തുടങ്ങിയവയ്ക്കും വില കാര്യമായി ഉയർന്നു. മുംബൈയിൽ നിന്നു ബെംഗളൂരുവിൽ നിന്നുമൊക്കെ തീവണ്ടി കയറി വന്നിരുന്ന നായ്ക്കുട്ടികളുടെ വരവ് നിലച്ചതോടെയാണ് വില ഇത്രയേറെ ഉയർന്നത്.

ADVERTISEMENT

തിളങ്ങി അലങ്കാര മത്സ്യങ്ങൾ

അലങ്കാര മത്സ്യ വിപണിയാണ് കോവിഡ് കാലത്ത് നിറമേറിയ മറ്റൊരു മേഖല. കുട്ടികളാണ് മത്സ്യവിപണിയിലെ ഉപയോക്താക്കൾ കൂടുതലും. പ്രസവിക്കുന്ന മത്സ്യങ്ങളായ ഗപ്പി, മോളി, പ്ലാറ്റി, സോഡ് ടെയിൽ എന്നിവയ്ക്കും മുട്ടയിടുന്ന ഗോൾഡ് ഫിഷ്, ഏയ്ഞ്ചൽ, ഗൗരാമി, കാർപ് എന്നിവയ്ക്കും വില കുതിച്ചുയർന്നു. വിലക്കുറവിൽ ലഭിച്ചിരുന്ന ഗപ്പിക്കു പോലും ഇനവും തരവും അനുസരിച്ചു ജോഡിക്കു വില 20 മുതൽ 250 വരെയായി. ആയിരങ്ങൾ വില വരുന്ന പ്രത്യേക ഇനം ഗപ്പി മത്സ്യങ്ങളും വിപണിയിൽ ഉണ്ട്. ഭാഗ്യ മത്സ്യം എന്നറിയപ്പെടുന്ന അരോണ മുൻപ് 750 രൂപയ്ക്ക് ലഭിച്ചിരുന്നതിന് ഇപ്പോൾ 1000 രൂപയായി. 1000 രൂപ വിലയുണ്ടായിരുന്നതിന് 1500 രൂപയുമായി. വലുപ്പക്കൂടുതലുള്ളവയ്ക്ക് ആയിരങ്ങൾ നൽകണം. മറ്റിനങ്ങൾക്കും സാരമായ വില വർധനയുണ്ട്.

ADVERTISEMENT

പക്ഷികൾ പൊന്നായി

ബംഗ്ലാദേശ്, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരുന്ന അരുമപക്ഷികളുടെ വരവ് നിലച്ചതോടെ പക്ഷി വിപണിയുടെ ജാതകവും മാറി. കുഞ്ഞുഫിഞ്ചുകൾ മുതൽ ആഫ്രിക്കൻ ചാരതത്തകൾ വരെയുള്ള അലങ്കാര പക്ഷികൾക്ക് പ്രിയം വല്ലാതെ കൂടി. ആഫ്രിക്കൻ ചാരതത്ത ജോഡിക്ക് 65,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപ വരെയായി. 55,000 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ജോഡി സങ്കനോർ വർണപക്ഷികൾക്ക് ഇപ്പോൾ 1.15 ലക്ഷം രൂപ നൽകണം. വിപണിയിൽ പ്രിയമേറിയതോടെ അലങ്കാര മൃഗങ്ങളുടെയും പക്ഷികളുടെയും ബ്രീഡിങ്ങും പലരും പരീക്ഷിക്കുന്നുണ്ട്. വിജയകഥകളാണ് ഏറെ പേർക്കും പങ്കുവയ്ക്കാനുള്ളത് എന്നത് വിപണിയിൽ പ്രതീക്ഷ കൂട്ടുന്നു.