‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലെ 'പൊളി മച്ചാൻ'; ഇപ്പോൾ കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ അറസ്റ്റിൽ...

പ്രചരിപ്പിച്ചത് പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വിഡിയോ കൊല്ലം ∙ സമൂഹമാധ്യമത്തിലൂടെ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിൽ യു ട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ

പ്രചരിപ്പിച്ചത് പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വിഡിയോ
കൊല്ലം ∙ സമൂഹമാധ്യമത്തിലൂടെ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേസിൽ യു ട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചു (28) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ വ്ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ വിഡിയോ വഴി പ്രതികരിച്ചത്.
പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതിനൊപ്പം സംഘം ചേർന്നു കലാപം നടത്താനും ഇയാൾ ആഹ്വാനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഡിയോ ചെല്ലാനം സ്വദേശിയുടെ യുട്യൂബ് ചാനൽ വഴിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെപ്പേർ വിഡിയോ ഷെയർ ചെയ്തിരുന്നു.
‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലൂടെ താരമായി മാറിയ ‘പൊളി മച്ചാൻ’ എന്നറിയപ്പെടുന്ന ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സ് ഉണ്ട്. വിഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.