പടപ്പനാൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റം; പഞ്ചായത്തിന് കീറാമുട്ടി
തേവലക്കര∙ ശാസ്താംകോട്ട–ചവറ റോഡിൽ പടപ്പനാൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നത് ഗ്രാമപ്പഞ്ചായത്തിന് കീറാമുട്ടിയാകുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതിയിൽ ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്നു 2019ൽ ഹൈക്കോടതി വിധിച്ചു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. സിംഗിൾ ബെഞ്ച്

തേവലക്കര∙ ശാസ്താംകോട്ട–ചവറ റോഡിൽ പടപ്പനാൽ ജംക്‌ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നത് ഗ്രാമപ്പഞ്ചായത്തിന് കീറാമുട്ടിയാകുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതിയിൽ ഓട്ടോ സ്റ്റാൻഡ് മാറ്റണമെന്നു 2019ൽ ഹൈക്കോടതി വിധിച്ചു. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാട്ടി പഞ്ചായത്ത് ഡിവിഷൻ ബെഞ്ചിനു റിവിഷൻ പെറ്റീഷൻ നൽകിയെങ്കിലും സ്റ്റാൻഡ് മാറ്റിയെ പറ്റു എന്ന് കോടതി പറഞ്ഞു. . ഇതിനായി ഒരുമാസം സമയവും അനുവദിച്ചു.
നടപ്പാക്കിയില്ലെങ്കിൽ ഗ്രാമപ്പഞ്ചായത്ത്, പൊലീസ്, ആർടിഒ എന്നിവർക്കെതിരെ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. ഈ സാഹചര്യത്തിൽ എല്ലാവരെയും വിളിച്ചു ചേർത്ത് പഞ്ചായത്ത് അധികൃതർ സമവായത്തിനു ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് ബസ് സ്റ്റോപ്പും ഓട്ടോ സ്റ്റാൻഡും മാറ്റാൻ പഞ്ചായത്ത് അധികൃതരും ജോയിന്റ് ആർടിഒയും തീരുമാനിച്ചു. നടപടി സ്വീകരിക്കാൻ തെക്കുംഭാഗം ഇൻസ്പെക്ടർക്ക് പഞ്ചായത്ത് സെക്രട്ടറി കത്തും നൽകി.
100 മീറ്റർ അകലെയുള്ള മില്ലുമുക്കിനു സമീപത്തായാണു ഓട്ടോ സ്റ്റാൻഡും ബസ് സ്റ്റോപ്പും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ബസ് സ്റ്റോപ്പ് മാറ്റാനുള്ള നീക്കത്തിനു എതിരെ പ്രതിഷേധവുമായി ഒരുവിഭാഗം യാത്രക്കാരും നാട്ടുകാരും വ്യാപാരികളും രംഗത്ത് എത്തിയിരിക്കുകയാണ്. സേവ് പടപ്പനാൽ ആക്‌ഷൻ കൗൺസിൽ, യുവ സാംസ്കാരിക വേദി എന്നിവർ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആർടിഒ എന്നിവർക്ക് ബസ് സ്റ്റോപ്പിൽ മാറ്റം വരുത്തരുതെന്ന് കാട്ടി നിവേദനം നൽകി.
ജംക്‌ഷനിൽ കോയിവിള റോഡിൽ ടാക്സി സ്റ്റാൻഡിൽ ഓട്ടോ പാർക്കിങ്ങിനു സൗകര്യം ഒരുക്കണമെന്നും ഇവിടെ ഇപ്പോൾ ഇരുചക്രവാഹന പാർക്കിങ്ങായി മാറിയെന്നും ഇവർ പറയുന്നു. എന്നാൽ ഇവിടം വിട്ടു നൽകില്ലെന്നാണ് ടാക്സിക്കാർ പറയുന്നത്. ബസ് സ്റ്റോപ്പ് മാറ്റാതെ പുതിയ സ്ഥലത്തേക്ക് ഓട്ടോ സ്റ്റാൻഡ് മാറ്റാൻ തയാറല്ലെന്നാണു ഡ്രൈവർമാർ പറയുന്നത്. കോടതി വിധി നടപ്പാക്കുമെന്നും പൊലീസും പറയുന്നു. ഉപതിരഞ്ഞെടുപ്പ് കഴിയും വരെ നിലവിലെ സ്ഥിതി തുടരാനാണ് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.